'അമ്മ' യില്‍ ചേരിതിരിവ്: ഇന്നസെന്റ് ചാലക്കുടിയില്‍ വിജയിച്ചാല്‍ പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നും വേണ്ടെന്നും
May 2, 2014, 10:58 IST
തിരുവനന്തപുരം: (www.kvartha.com 02.05.2014) ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ ഇന്നസെന്റ് വിജയിച്ച് എംപി ആയാല്‍ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് അദ്ദേഹം മാറുമോ, അതോ തുടരുമോ? ഇക്കാര്യത്തില്‍ ഔദ്യോഗികമായി ധാരണയൊന്നുമായിട്ടില്ലെങ്കിലും താരങ്ങള്‍ക്കിടയില്‍ ചര്‍ച്ച സജീവം. ഇന്നസെന്റ് എംപിയായാല്‍ പകരം അമ്മയുടെ പ്രസിഡന്റ് ആരാകും എന്ന് ഒരു വിഭാഗം പലരുടെയും പേരുകള്‍ വച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, മറുവിഭാഗം ജനപ്രതിനിധി കൂടിയായ താരം അമ്മയുടെ തലപ്പത്ത് തുടരുന്നത് സംഘടനയ്ക്ക് ഉണ്ടാകാവുന്ന നേട്ടങ്ങളേക്കുറിച്ചു വാചാലരാകുന്നു.
അതേസമയം, ഇന്നസെന്റ് സ്വന്തം നിലപാട് വെളിപ്പെടുത്തുകയോ അമ്മയുടെ ഭാഗമായ മറ്റ് പ്രമുഖ താരങ്ങള്‍ അഭിപ്രായ പ്രകടനം നടത്തുകയോ ചെയ്തിട്ടില്ലതാനും. മെയ് 16നു തെരഞ്ഞെടുപ്പുഫലം വന്ന ശേഷം ഇക്കാര്യത്തില്‍ നിലപാടു പറയാനാണ് ഇന്നസെന്റിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിപ്പിച്ച സിപിഎം കാത്തിരിക്കുന്നത്.
ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയാകുന്ന കാര്യം ഔദ്യോഗികമായി ഇന്നസെന്റ് അമ്മയില്‍ ചര്‍ച്ച ചെയ്തിരുന്നില്ല. എന്നാല്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സിദ്ദീഖ്, ദിലീപ് തുടങ്ങിയ അടുപ്പക്കാരുമായി സംസാരിച്ചിരുന്നു. അമ്മ ഒരു രാഷ്ട്രീയ സംഘടന അല്ലാത്തതിനാല്‍ അംഗങ്ങള്‍ക്കും ഭാരവാഹികള്‍ക്കും തങ്ങള്‍ക്ക് ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്്. അമ്മയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ തെരഞ്ഞെടുപ്പില്‍ മല്സരിക്കുന്നതിനേക്കുറിച്ച് അമ്മയുടെ ഭരണഘടനയില്‍ പ്രത്യേകിച്ച് ഒന്നും പറയുന്നുമില്ല. അതുകൊണ്ടുതന്നെ ഔദ്യോഗികമായി അമ്മയെ അറിയിക്കാതെ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് അച്ചടക്ക ലംഘനമോ സംഘടനാ വിരുദ്ധ പ്രവര്‍ത്തനമോ അല്ല.
എന്നാല്‍ എല്ലാ രാഷ്ട്രീയമുള്ളവരും അംഗങ്ങളായ അമ്മയുടെ തലപ്പത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധിയായി തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു വിജയിച്ച ആള് തുടരുന്നത് ശരിയല്ലെന്നു വാദിക്കുന്നവരാണ് നടീനടന്മാരില് ഭൂരിപക്ഷം എന്നാണു സൂചന. വിജയിച്ചു കഴിഞ്ഞാല്‍ ജനങ്ങളുടെ പ്രതിനിധിയാണ് എന്ന് മറുപക്ഷം വാദിക്കുന്നു. പക്ഷേ, ഏതു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചോ അവരുടെ നയങ്ങളും നിലപാടുകളുമല്ലാതെ പിന്തുടരാന് ആ പാര്‍ട്ടിയുടെ ജനപ്രതിനിധിക്ക് സാധിക്കില്ലെന്ന വാദത്തിനു പിന്തുണ വര്‍ധിക്കുകയാണ്.
അങ്ങനെയാണെങ്കില്‍ പുതിയ പ്രസിഡന്റായി പറഞ്ഞു കേള്‍ക്കുന്ന പേരുകളില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പേരുകള്‍ക്ക് മുന്‍തൂക്കമില്ലെന്ന് അറിയുന്നു. ഇരുവരും പ്രസിഡന്റാകാന്‍ തയ്യാറല്ലാത്തതാണു കാരണം. പകരം സിദ്ദീഖ്, ഇടവേള ബാബു, ടി.പി. മാധവന് തുടങ്ങിയവരുടെ പേരുകളാണ് കൂടുതലായി കേള്‍ക്കുന്നത്.
മെയ് 16നു തെരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ ചാലക്കുടിയില്‍ വിജയിക്കുന്നത് ഇന്നസെന്റിന്റെ എതിര് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ പി സി ചാക്കോ ആണെങ്കില്‍ മലയാള സിനിമാ താരങ്ങളുടെ ഈ ചര്‍ച്ചകള്‍ക്കൊന്നും യാതൊരു അര്ത്ഥവുമില്ലാതാകും. മറിച്ച്, വിജയം ഇന്നസെന്റിനാണെങ്കില് അത് അമ്മയില്‍ പുതിയ ചേരിതിരിവുകള്‍ക്ക് ഇടയാക്കുകയും ചെയ്യും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.