തിരുവനന്തപുരം: (www.kvartha.com 09.02.2015) ലാലിസത്തിന്റെ പണം തിരിച്ചുവാങ്ങണമെന്ന് അപേക്ഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അങ്ങോട്ടു പോയിക്കണ്ടതിനെതിരേ പാര്‍ട്ടിയിലും മുന്നണിയിലും വിമര്‍ശനം. എന്നാല്‍ താന്‍ ചെയ്തതില്‍ അപാകതയില്ലെന്നും ലാല്‍ മഹാനായ നടനാണെന്നുമാണ് ഉമ്മന്‍ ചാണ്ടി വിമര്‍ശകര്‍ക്കു നല്കുന്ന വിശദീകരണം. എന്നാല്‍ ഉമ്മന്‍ ചാണ്ടി വ്യക്തിയെന്ന നിലയിലല്ല, കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലാണ് ലാലിനെ സന്ദര്‍ശിച്ചതെന്നും അങ്ങോട്ടു പോയിക്കണ്ടത് ശരിയായില്ലെന്നുമാണ് പ്രമുഖ നേതാക്കളുടെ ഉള്‍പ്പെടെ നിലപാട്.
എന്നാല്‍ കെപിസിസി നിര്‍വാഹക സമിതിയോ പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപന സമിതിയോ തല്ക്കാലം ചേരുന്നില്ലാത്തതിനാല് അത് പറയാന്‍ അവര്‍ക്കൊരു വേദിയില്ല. ഇതേ നിലപാട് പരസ്യമായി പറയുമെന്ന് കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെ പ്രതീക്ഷിച്ച സിപിഎമ്മും സിപിഐയും സമ്മേളനത്തിരക്കിനിടയില് അത് വിട്ടുകളയുകയും ചെയ്തു. നിയമസഭാ സമ്മേളനത്തിലെങ്കിലും ആ വിമര്‍ശനം ഉയര്‍ന്നേക്കുമെന്നാണ് സൂചന.
മുഖ്യമന്ത്രിയെ അദ്ദേഹം താമസിക്കുന്ന ഗസ്റ്റ് ഹൗസില്‍ പോയി കാണാന്‍ മോഹന്‍ലാല്‍ തയ്യാറാകണമായിരുന്നു എന്നാണ് ഭരണ-പ്രതിപക്ഷ നേതാക്കളില്‍ ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം. അങ്ങോട്ടു പോയിക്കാണാനുള്ള ആലോചന തുടക്കത്തില്‍ മുഖ്യമന്ത്രിക്കും ഉണ്ടായിരുന്നില്ലെന്നാണു വിവരം. സ്പോര്‍ട്സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് മുഖ്യമന്ത്രിയെ ലാലിന്റെ വീട്ടിലേക്കു കൊണ്ടുപോയ പരിപാടിയുടെ ആസൂത്രകന്‍. ലാലിസം വിവാദത്തില്‍ ഓരോ തവണയും ഓരോന്നു മാറ്റിപ്പറഞ്ഞ് നാണംകെട്ട തിരുവഞ്ചൂരിന് മോഹന്‍ലാലിനെ അതൊക്കെയൊന്ന് പറഞ്ഞ് ബോധ്യപ്പെടുത്തി മുഖം രക്ഷിക്കണം എന്ന ആഗ്രഹമാണുണ്ടായിരുന്നത്.
ലാല്‍ തിരിച്ചയച്ച 1.60 കോടി രൂപയുടെ ചെക്ക് തിരിച്ചു നല്‍കണം എന്ന് അപേക്ഷിക്കാന്‍ തിരുവഞ്ചൂര്‍ മാത്രം പോകണം എന്നായിരുന്നു ആദ്യമുണ്ടായിരുന്ന ധാരണ. മുഖ്യമന്ത്രി അതിനുമുമ്പ് ഒരിക്കല്‍ക്കൂടി മോഹന്‍ ലാലിനെ ഫോണില്‍ വിളിക്കണമെന്നും തീരുമാനമുണ്ടായി. എന്നാല്‍ തിരുവഞ്ചൂരിനെ മാത്രമായി കാണാന്‍ ലാല്‍ വിസമ്മതിച്ചുവെന്ന് അറിയുന്നു. ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ലാലിസത്തിനു മുമ്പുള്ളതെല്ലാം നന്നായിരുന്നുവെന്നും ലാലിസം മാത്രമായിരുന്നു മോശം എന്നും മാധ്യമങ്ങളോട് തിരുവഞ്ചൂര്‍ പറഞ്ഞതിലെ നീരസമായിരുന്നു കാരണം.
പിന്നീട് മന്ത്രി അത് തിരുത്തിപ്പറഞ്ഞെങ്കിലും അത് പിടിച്ചുനില്‍ക്കാനുള്ള തന്ത്രം മാത്രമാണെന്നുവന്നു. തന്നെ നിര്‍ബന്ധിച്ച് ദേശീയ ഗെയിംസ് ഉദ്ഘാടനത്തില്‍ പങ്കെടുപ്പിച്ച മന്ത്രി തരംപോലെ മാറ്റിമാറ്റിപ്പറയുന്നതിലെ രോഷം മുഖ്യമന്ത്രിയുമായി നേരത്തേ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ലാല്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപ്പോഴും മുഖ്യമന്ത്രി തന്നെക്കാണാന്‍ തന്റെ വീട്ടിലേക്ക് വരണമെന്ന ആവശ്യമൊന്നും അദ്ദേഹം ഉന്നയിച്ചിരുന്നുമില്ല.
മുഖ്യമന്ത്രിയും താനുംകൂടി പോയി മഹാനായ നടനെ അനുനയിപ്പിക്കണമെന്നും അതിനെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വലിയ സംഭവമായി ചിത്രീകരിക്കുമെന്നും പറഞ്ഞു മുഖ്യമന്ത്രിയെ ലാലിന്റെ വീട്ടിലെത്തിച്ചത് തിരുവഞ്ചൂരാണ്. സാധാരണഗതിയില്‍ ഏതു നിര്‍ണായക ഘട്ടത്തിലും സ്വന്തം നിലയില്‍ തീരുമാനങ്ങളെടുക്കുന്ന മുഖ്യമന്ത്രി ലാലിന്റെ കാര്യത്തില്‍ തിരുവഞ്ചൂരിനു വഴങ്ങിപ്പോയി എന്ന് ഭരണപക്ഷ നേതാക്കള്‍തന്നെ ചൂണ്ടിക്കാട്ടുന്നു. അതിപ്പോള്‍ അദ്ദേഹത്തിനു നാണക്കേടാവുകയും ചെയ്തു.
അതേസമയം, ഇനിയും ലാലിന്റെ പേരില്‍ ഒരു വിവാദം കൂടി ഉണ്ടാക്കി തന്നെ കുഴപ്പത്തിലാക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി താനുമായി അടുപ്പമുള്ള നേതാക്കളോട് അഭ്യര്‍ത്ഥിച്ചതായും വ്യക്തമായ വിവരമുണ്ട്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കാസര്‍കോട് ജില്ലയില്‍ ഞായറാഴ്ചയുണ്ടായത് 15 തീപിടുത്തം; ഓടിത്തളര്‍ന്ന് ഫയര്‍ഫോഴ്സ്
Keywords: Kerala, Thiruvananthapuram, Oommen Chandy, CM, Chief Minister, Mohanlal, New controversy on Kerala CM's meeting with Mohan lal.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.