ഡിജിപിയായി ലോക്‌നാഥ് ബെഹ്‌റ ചുമതലയേറ്റു

 


തിരുവനന്തപുരം: (www.kvartha.com 02.06.2016) ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായി ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ ഡി ജി പി സെന്‍കുമാര്‍ ഇല്ലാത്തതിനാല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി ബാറ്റണ്‍ കൈമാറി.

ഡിജിപിയായി ലോക്‌നാഥ് ബെഹ്‌റ ചുമതലയേറ്റുതെളിയിക്കപ്പെടാത്ത കേസുകളില്‍ വീണ്ടും അന്വേഷണം നടത്തുമെന്നും സ്ത്രീ സുരക്ഷക്കു പ്രാധാന്യം നല്‍കുന്നതായും ചുമതലയേറ്റെടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കവെ ഡിജിപി വ്യക്തമാക്കി.

പോലീസിനെ സാങ്കേതികപരമായി ആധുനികവത്കരിക്കും. ജിഷവധക്കേസ് തെളിയിക്കുന്നത് പോലീസിനു വെല്ലുവിളിയായിരിക്കയാണ്. രണ്ടു ദിവസത്തിനകം നിര്‍ണായക വെളിപ്പെടുത്തലുണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈ സ്‌ഫോടന പരമ്പരയും പുരുലിയ ആയുധക്കേസും അന്വേഷിച്ചത് 1985 ബാച്ചുകാരനായ ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തിലാണ്.

Keywords: Thiruvananthapuram, Kerala, Government, DGP, Loknath Behara, Pinarayi Viyan, Government, Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia