സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഡി ജി പി ജേക്കബ് പുന്നൂസിന്റെ പിന്‍ഗാമിയെ ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചേക്കും. ഓഗസ്റ്റ് 31നാണ് ജേക്കബ് പുന്നൂസ് വിരമിക്കുക.
നിയമനത്തിനു സിനീയോറിറ്റി മാനദണ്ഡമാക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. നിയമനം സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍പ്പെടുന്നതു കൊണ്ടു സീനീയോറിറ്റി മറികടന്നാലും നിയമ തടസങ്ങളുണ്ടാകില്ല. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും ഡിജിപി നിയമന ത്തിനു സീനിയോറിറ്റി പരിഗണിച്ചിരുന്നില്ല. കുറഞ്ഞ സര്‍വീസ് കാലാവധി ശേഷിക്കുന്നവരെ പൊലീസിന്റെ തലപ്പത്ത് നിയോഗിക്കേണ്ടതില്ലെന്നും ധാരണയായിട്ടുണ്ട്.അടിക്കടിയുള്ള മാറ്റം സേനയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തല്‍.
സര്‍വീസില്‍ രണ്ടു മാസം കൂടി മാത്രം കാലാവധിയുള്ള വേണുഗോപാല്‍ കെ. നായരെ ഡിജിപിയാക്കി എന്‍എസ്എസിനെ അനുനയിപ്പിക്കണമെന്ന അഭിപ്രായം ശക്തമാണ്. സര്‍വീസ് കാലാവധി കുറവാണെങ്കിലും സര്‍വീസില്‍ ജൂനിയറാണ് ഇദ്ദേഹം. 1979 ബാച്ചുകാരനായ വേണുഗോപാല്‍ കെ. നായര്‍ ഇപ്പോള്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്റ്ററാണ്. എന്നാല്‍, ഡിജിപിയാകാന്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. കുറഞ്ഞ കാലാവധിയാണു കാരണം. ഈ സാഹചര്യത്തില്‍ എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ ഇപ്പോഴുള്ള തസ്തികയില്‍ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കാനും നീക്കമുണ്ട്.
കെ.എസ്. ബാലസുബ്രഹ്മണ്യം,, കെ.ജി. പ്രേംശങ്കര്‍, കെ.എസ്. ജംഗ്പാങ്കി, അരവിന്ദ് രഞ്ജന്‍ എന്നിവരാണ് ഡി ജി പി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റ് പേരുകള്‍
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.