കള്ള് വ്യവസായ മേഖലയ്ക്കുള്ള മദ്യനയം മന്ത്രിസഭ അംഗീകരിച്ചു

 


തിരുവനന്തപുരം: 2014-15 വര്‍ഷത്തേയ്ക്കുള്ള കള്ള് വ്യവസായ മേഖലയ്ക്കുള്ള മദ്യനയം മന്ത്രിസഭായോഗം അംഗീകരിച്ചതായി എക്‌സൈസ് മന്ത്രി കെ. ബാബു അറിയിച്ചു. ജസ്റ്റിസ് എം. രാമചന്ദ്രനെ ഏകാംഗ കമ്മീഷനായി നിയമിച്ചിട്ടുള്ള കമ്മീഷന്റെ റിപോര്‍ട്ടിലെ തീരുമാനങ്ങള്‍ക്കും കോടതിയിലുള്ള കേസിന്റെ അന്തിമ വിധിയ്ക്ക് വിധേയമായും കള്ള് ഷാപ്പ് വ്യവസായവുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് 2014-15 വര്‍ഷത്തെ മദ്യനയം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ വര്‍ഷം ഏപ്രില്‍ ഒന്നിനു ശേഷം കള്ള് ഷാപ്പുകള്‍ അടഞ്ഞു കിടക്കുന്നത് ഒഴിവാക്കുന്നതിനായി  കള്ള് ഷാപ്പുകളുടെ ലേലം മാര്‍ച്ച് 31ന് മുമ്പായി നടത്തേണ്ടതുണ്ട്. ഇതിനാണ് ഇപ്പോള്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി കെ. ബാബു അറിയിച്ചു.

കള്ള് വ്യവസായ മേഖലയ്ക്കുള്ള മദ്യനയം മന്ത്രിസഭ അംഗീകരിച്ചു പുതിയ മദ്യനയത്തിലെ വ്യവസ്ഥകള്‍ താഴെച്ചേര്‍ക്കുന്നു:

ലൈസന്‍സിംഗ് സമ്പ്രദായത്തിലൂടെ 5-7 വരെയുള്ള കള്ള് ഷാപ്പുകളെ ഒരു ഗ്രൂപ്പായി തിരിച്ച് നിലവിലുള്ള വ്യവസ്ഥയനുസരിച്ച് വില്‍പന നടത്താവുന്നതാണ്. ഇത്തരത്തില്‍ വില്‍പന നടത്തുമ്പോള്‍ ഒരു വ്യക്തിയ്ക്ക് 2 ഗ്രൂപ്പില്‍ കൂടുതല്‍ വില്‍പന നടത്താന്‍ പാടില്ല. കള്ള് ഷാപ്പുകള്‍ മൂന്ന് വര്‍ഷത്തേയ്ക്ക് ഒന്നിച്ച് വില്‍പന നടത്തും. അത്തരത്തില്‍  വില്‍പ്പന നടത്തുമ്പോള്‍ ഓരോ വര്‍ഷത്തെയും റെന്റ്  തുക മുന്‍കൂട്ടി ഈടാക്കുന്നതാണ്.

വില്‍പ്പന പോകാത്ത കള്ള് ഷാപ്പുകള്‍ റെയ്ഞ്ച്/താലൂക്ക് അടിസ്ഥാനത്തില്‍  വില്‍പ്പന നടത്താവുന്നതാണ്.
വില്‍പ്പനയി  പോകാത്ത കള്ള് ഷാപ്പുകള്‍ കള്ള് ചെത്ത്/ഷാപ്പ് തൊഴിലാളി കമ്മറ്റികളെ, ഷാപ്പ് ഒന്നിന് 500 രൂപ റെന്റ്  ഈടാക്കി ഏല്‍പ്പിക്കുന്നതാണ്.

തൃശൂര്‍ താലൂക്കിലെ തൃശൂര്‍, കോലഴി, അന്തിക്കാട്, ചേര്‍പ്പ് എന്നീ റെയ്ഞ്ചുകളിലെ കള്ള് ഷാപ്പുകള്‍ റെയ്ഞ്ച് അടിസ്ഥാനത്തില്‍  വില്‍പ്പന നടത്തുന്നതാണ്. കൂടാതെ കൊടുങ്ങല്ലൂര്‍ റെയ്ഞ്ചിലെ കള്ള് ഷാപ്പുകളും റെയ്ഞ്ച് അടിസ്ഥാത്തില്‍ വില്‍പ്പന നടത്തുന്നതാണ്.

കള്ള് ഷാപ്പുകളുടെ നിലവിലുള്ള വാര്‍ഷിക റെന്റ്  മാറ്റമില്ലാതെ തുടരുന്നതാണ്. ഓരോ ഷാപ്പിനും അവശ്യം വേണ്ടുന്ന ചെത്തുവൃക്ഷങ്ങളുടെ എണ്ണം 2013-14 വര്‍ഷത്തെ തന്നെയായിരിക്കും. 2013-14 വര്‍ഷം കള്ള് ഷാപ്പ് നടത്തിയിരുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.

ഓരോ റെയ്ഞ്ചിലും തെരഞ്ഞെടുക്കപ്പെട്ട ഒരു കള്ള് ഷാപ്പ് മോഡ  കള്ള് ഷാപ്പ്/റ്റോഡി പാര്‍ലര്‍ ആയി വിജ്ഞാപനം ചെയ്യും. പ്രസ്തുത ഷാപ്പ് ആധുനിക സൗകര്യങ്ങളോടുകൂടിയുള്ളതായിരിക്കും. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍  സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനത്തിനും, WP(C) No.7945/2012(P) നമ്പര്‍ കേസിന്റെ അന്തിമ വിധിയ്ക്ക് വിധേയമായും ആയിരിക്കും കള്ള് ഷാപ്പുകളുടെ വിൽപ്പന നടത്തുക.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also read:
സ്വര്‍ണകടത്തിന് ജ്വല്ലറികള്‍ക്കും ബന്ധം; കാസര്‍കോട്ടെ രണ്ട് ജ്വല്ലറികളില്‍ റെയ്ഡ്

Keywords:  New liquor policy has been approved by the cabinet, Liquor, Thiruvananthapuram, Kerala, Report, K.Babu, Minister, UDF, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia