വിലവര്‍ദ്ധധനവിനെതിരെ പുതിയ സമരമുറകള്‍ അവലംബിക്കണമെന്ന് സി. ജയചന്ദ്രന്‍
Sep 14, 2012, 12:50 IST
കണ്ണൂര്‍: ക്രമാതീതമായ ഡീസല്‍ വിലവര്‍ധനവും പാചകസിലിണ്ടറുകള്‍ക്കുള്ള നിയന്ത്രണവും പ്രതിഷേധ സൂചകമായുള്ള ഹര്‍ത്താലും ജനാധിപത്യരീതിക്ക് അപമാനമാണെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ സി ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര വിപണിയാണ് ഇന്ധനവില നിയന്ത്രിക്കുന്നതെങ്കിലും ഒറ്റയടിക്കുള്ള ഭീമമായ വിലവര്‍ധനവ് ന്യായീകരിക്കാനാവില്ല.
ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകേണ്ടത് അത്യന്താപേക്ഷിതമാണ്. അതേസമയം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും തടയുന്ന സമരരീതികള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിലവര്‍ധനവ് പുനപരിശോധിക്കുന്നതുവരെ സമാധാനവും ശക്തവുമായ രീതിയിലുള്ള സമര മാര്‍ഗമാണ് ആവലംബിക്കേണ്ടത്.
എന്നാല്‍ ഒറ്റ ദിവസം ഹര്‍ത്താല്‍ നടത്തി പിന്നീട് പ്രതിഷേധങ്ങള്‍ കുറഞ്ഞുവരുന്ന രീതി ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ചെയ്യാറില്ല. ഇക്കാര്യം അറിയുന്നതിനാലാണ് കേന്ദ്രസര്‍ക്കാര്‍ വിലവര്‍ധനവ് തികച്ചും ലാഘവത്തോടെ കാണുന്നത്. ഏറ്റവും ചെലവു കുറഞ്ഞ സമരരീതി എന്നതിനാലാണ് ഹര്‍ത്താല്‍ ആഹ്വാനം നടത്തുന്നത്.
അതേസമയം സൗജന്യമായി ലഭിക്കുന്ന ഇന്ധനം ഉപയോഗിച്ച് നാടു നീളെ കറങ്ങുന്ന മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പ്രതിരോധിക്കുകയാണ് ചെയ്യേണ്ടത്. സാമ്പത്തിക പ്രയാസം പറയുമ്പോഴും യാതൊരു കാര്യവുമില്ലാതെ കോടിക്കണക്കിന് രൂപയുടെ പരസ്യങ്ങള്‍ നല്‍കുന്ന ഓയില്‍ കമ്പനികളുടെ നിലപാടിനെതിരയും പ്രതിഷേധം ഉയര്‍ന്നുവരണം. കേരളത്തിലെ ജനങ്ങളുടെ കര്‍മോത്സുകത ചോര്‍ത്തുന്ന ഹര്‍ത്താല്‍ പോലുള്ള സമരമുറ പ്രതിപക്ഷം ഉപേക്ഷിക്കണമെന്നും സി. ജയചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

Keywords: Diesel price increase, Harthal, New model strike, C.Jayachandran, World Malayali Council, Chairman, Kannur, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.