മുല്ലപ്പെരിയാര്‍: പുതിയ അണക്കെട്ടിന്റെ പേര് 'കേരളപെരിയാര്‍ ന്യൂ ഡാം'
Dec 12, 2011, 11:06 IST
കുമളി: മുല്ലപ്പെരിയാറില്‍ കേരളം പുതുതായി നിര്‍മ്മിക്കുന്ന അണക്കെട്ടിന് 'കേരളപെരിയാര്‍ ന്യൂ ഡാം' എന്ന് പേരിടാന്‍ നിര്‍ദേശം. പുതിയ ഡാമിനുവേണ്ടി പഠനം നടത്തുന്ന വിദഗ്ദ്ധസമിതിതന്നെയാണ് പുതിയ പേരും കണ്ടെത്തിയിരിക്കുന്നത്. തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള ഇപ്പോഴത്തെ അണക്കെട്ടിന് താഴെ പണിയുന്ന പുതിയഅണക്കെട്ടിന് മുല്ലപ്പെരിയാര്‍ എന്നതിനുപകരം പുതിയ പേര് വേണമെന്ന് നേരത്തെ നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. ഇപ്പോഴുള്ള അണക്കെട്ടില്‍നിന്ന് 336 മീറ്റര്‍ താഴെ കണ്ടെത്തിയിട്ടുള്ള സ്ഥലത്താണ് 507 മീറ്റര്‍ നീളത്തിലും 158 മീറ്റര്‍ ഉയരത്തിലും രണ്ട് ഭാഗങ്ങളുള്ള അണക്കെട്ട് നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്.
മുല്ലപ്പെരിയാറ്റില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി 1979ല്‍ കേരളവും തമിഴ്‌നാടും സംയുക്തമായി സര്‍വ്വേ നടത്തി കണ്ടെത്തിയ സ്ഥലംതന്നെയാണ് ഏറ്റവും അനുയോജ്യമെന്നാണ് വിദഗ്ധസമിതിയുടെ വിലയിരുത്തല്‍.
മുല്ലപ്പെരിയാറ്റില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി 1979ല്‍ കേരളവും തമിഴ്‌നാടും സംയുക്തമായി സര്‍വ്വേ നടത്തി കണ്ടെത്തിയ സ്ഥലംതന്നെയാണ് ഏറ്റവും അനുയോജ്യമെന്നാണ് വിദഗ്ധസമിതിയുടെ വിലയിരുത്തല്‍.
English Summary
The expert committee which is studying about the new dam in Mullaperiyar suggested a new name for the new dam, it is Kerala Periyar New Dam,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.