Political Party | കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ പാര്‍ടി കൂടി, ജനം രാഷ്ട്രീയ പാര്‍ടി പ്രവര്‍ത്തനമാരംഭിച്ചതായി ഭാരവാഹികള്‍
Nov 8, 2023, 22:24 IST
കണ്ണൂര്‍: (KVARTHA) കേരള രാഷ്ട്രീയത്തില്‍ ജനം രാഷ്ട്രീയ പാര്‍ടി എന്ന പേരില്‍ പുതിയൊരു രാഷ്ട്രീയ പാര്‍ടി കൂടി പ്രവര്‍ത്തനം ആരംഭിച്ചതായി ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരള രാഷ്ട്രീയത്തില്‍ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സാമൂഹിക നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ സമൂഹത്തിന്റെ ഭാഗമാകുകയാണ് ജനം രാഷ്ട്രീയ പാര്‍ടിയെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പേര് പോലെ തന്നെ പൂര്‍ണമായും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ജനങ്ങള്‍ക്ക് വേണ്ടിയുള്ള ജനങ്ങളാല്‍ രൂപീകരിക്കപ്പെട്ട മതേതര ജനാധിപത്യ പാര്‍ടിയാണ് ജനം രാഷ്ട്രീയ പാര്‍ടി. നിലനില്‍ക്കുന്ന ഒരു രാഷ്ട്രീയ സംവിധാനവും ജനാധിപത്യത്തെയും ജനങ്ങളെയും നമ്മുടെ നാടിനെയും സംരക്ഷിക്കാന്‍ പര്യാപ്തമാണെന്ന തിരിച്ചറിവാണ് ജനം രാഷ്ട്രീയ പാര്‍ടി ഇവിടെ നിലവില്‍ വന്നത് എന്നും ഭാരവാഹികള്‍ പറഞ്ഞു.
ഇന്നത്തെ സാഹചര്യത്തില്‍ നാടിനെയും ജനങ്ങളെയും സംരക്ഷിക്കുന്നതിന് ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ജാതിമത വര്‍ഗ ഭേദമന്യേ എല്ലാ ജനങ്ങളെയും ഒന്നുപോലെ കണ്ട് ജനങ്ങള്‍ക്കും നാടിനും വേണ്ടി ഒരു നിഷ്പക്ഷ ജനാധിപത്യ രാഷ്ട്രീയ സംവിധാനം ഇവിടെ ആവശ്യമാണ്. അഴിമതി, സുജനപക്ഷപാതം, ജാതിയും മതവും, വോട് ബാങ്കും വേര്‍തിരിച്ചുള്ള വിവേചനം അനുദിനം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
അസമത്വം, വിദ്യാഭ്യാസം, തൊഴില്‍, പാര്‍പ്പിടം, ഭക്ഷണം, ആരോഗ്യം എന്നീ ജനങ്ങള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും സാധാരണക്കാര്‍ക്ക് നിഷേധിക്കപ്പെടുന്നു. കഴിഞ്ഞ 65 വര്‍ഷങ്ങള്‍ ഇവിടെ ഭരിച്ച പാര്‍ടികള്‍, പ്രസ്ഥാനങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍ വളര്‍ന്നു പന്തലിച്ചു കോടീശ്വരന്മാരായി എന്നതിനപ്പുറം ജനാധിപത്യം വീണ്ടും വീണ്ടും ദുര്‍ബലമാകുന്ന കാഴ്ചയാണ് കാണുന്നത്.
ഇവിടെ നല്ല നേതൃത്വം ഉണ്ടാകണം. ജാതി വേര്‍തിരിവുകള്‍ ഇല്ലാതെ മതപരമായ മുന്‍ഗണന ഇല്ലാതെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യ പരിഗണന ലഭ്യമാക്കുക, ഭരണഘടന ഉറപ്പുനല്‍ക്കുന്ന ഓരോരുത്തര്‍ക്കും അര്‍ഹമായതും അവകാശപ്പെട്ടതും കൃത്യമായും നിശ്ചയമായും ഉറപ്പുവരുത്തുകയും ലഭ്യമാക്കുകയും ചെയ്യുന്ന വ്യവസ്ഥാപിത സഹചര്യമായ നീതിയുറപ്പാക്കുക എന്നതാണ് ജനം പാര്‍ടിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്നും ഭാരവാഹികള്‍ പറഞ്ഞു.
ജനം രാഷ്ട്രീയ പാര്‍ടി ചെയര്‍മാന്‍ ഹരിനാരായണന്‍ നമ്പൂതിരി, ബാബു മോളോളം, വി സന്തോഷ് കുമാര്‍, മാധവന്‍ പുരുഷോത്തമന്‍ നമ്പൂതിരി, മധു എന്‍ നീലിമന എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: New political party in Kerala, Janam Rashtriya Party started its activities, says officials, Kannur, News, Janam Rashtriya Party, Politics, Press Meet, Religion, Education, Food, Health, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.