ആര്.എസ്.എസില്‍ നിന്നും രാജിവെച്ച സുധീഷ് മിന്നിയെ ഡി.വൈ.എഫ്.ഐ സംസ്ഥാനഭാരവാഹിയാക്കാന് നീക്കം
Jul 13, 2015, 13:05 IST
കണ്ണൂര്‍: (www.kvartha.com 13/07/2015) ആര്.എസ്.എസില്‍ നിന്നും രാജിവെച്ച് സി.പി.എമ്മില്‍ ചേര്‍ന്ന പാനൂര്‍ ആയിത്തറയിലെ സുധീഷ് മിന്നിയെ ഡി.വൈ.എഫ്.ഐ സംസ്ഥാനഭാരവാഹിയാക്കാന് നീക്കം. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന പരിപാടികളില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ടിരിക്കുന്ന സുധീഷ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആര്.എസ്.എസിനെതിരെ ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്.
കണ്ണൂര്‍ ജില്ലയില്‍ പല ആര്.എസ്.എസ്. പ്രവര്‍ത്തകരുടേയും കൊലപാതകത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത് അവര്‍തന്നെയാണെന്നും ആര്.എസ്.എസ്. കാര്യാലയം നിര്‍മ്മിക്കാന്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കിയത് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനാണെന്നും ഉള്‍പെടെയുള്ള സുധീഷ് മിന്നിയുടെ വെളിപ്പെടുത്തലുകള്‍ സി.പി.എം. മുഖപത്രവും നവമാധ്യമങ്ങളും വന്‍ പ്രാധാന്യത്തോടെയാണ് പ്രചരിപ്പിക്കുന്നത്.
സുധീഷ് മിന്നി പങ്കെടുക്കുന്ന ഡി.വൈ.എഫ്.ഐ. പരിപാടികളില്‍ പ്രവര്‍ത്തകരുടേയും അനുഭാവികളുടേയും വന്‍ പങ്കാളിത്തമാണ് ഉണ്ടാകുന്നത്. ആര്.എസ്.എസ്. മുന്‍ അഖിലേന്ത്യാ പ്രചാരക് ആയിരുന്ന സുധീഷ് മിന്നി ഈ സംഘടനവിട്ട് സി.പി.എമ്മില്‍ ചേര്‍ന്നതോടെ ഉണ്ടായ സ്വീകര്യത കണക്കിലെടുത്ത് ഡി.വൈ.എഫ്.ഐയുടെ തലപ്പത്ത് കൊണ്ടുവരണമെന്ന അഭിപ്രായമാണ് പാര്‍ട്ടിയിലുള്ളത്. സി.പി.എമ്മിന് വെല്ലുവിളി ഉയര്‍ത്തുന്ന ആര്.എസ്.എസിന്റെ പ്രചാരണങ്ങളെ നേരിടാന്‍ പാര്‍ട്ടി സുധീഷ് മിന്നിയെയാണ് ഇപ്പോള്‍ ആയുധമാക്കുന്നത്.
സുധീഷിന്റെ വെളിപ്പെടുത്തലുകള്‍ ആര്.എസ്.എസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സ്വന്തം ദേശത്ത് സാമ്പത്തിക ക്രമക്കേടുകള്‍ അടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ക്ക് വിധേയനായ ആളാണ് സുധീഷ് എന്നും ഇങ്ങനെയൊരാളെ കൊണ്ടുനടക്കുന്നത് സി.പി.എമ്മിന് തന്നെ വിനയായി മാറുമെന്നും ആര്.എസ്.എസ്. പറയുന്നു. സുധീഷിനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നതില്‍ സി.പി.എമ്മിലും ഡി.വൈ.എഫ്.ഐയിലും അഭിപ്രായ ഭിന്നതയുണ്ട്. വര്‍ഷങ്ങളുടെ പ്രവര്‍ത്തനപാരമ്പര്യമുള്ളവര്‍ ഡി.വൈ.എഫ്.ഐയില്‍ ഉണ്ടെന്നിരിക്കെ അവരെയൊന്നും പരിഗണിക്കാതെ പുതുതായി കടന്നുവരുന്നവര്‍ക്ക് ഉയര്‍ന്ന സ്ഥാനങ്ങള്‍ നല്‍കുന്നത് സംഘടനാ തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
അതുകൊണ്ടുതന്നെ തിടുക്കത്തില്‍ സുധീഷിന് ഉയര്‍ന്ന സ്ഥാനം നല്‍കരുതെന്നും ഇനിയുള്ളകാലത്തെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചശേഷമാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈകൊള്ളേണ്ടതെന്നും ഈ വിഭാഗം വ്യക്തമാക്കി. ആര്.എസ്.എസില്‍ ഉണ്ടായിരുന്ന കാലത്ത് സുധീഷ് കൈകൊണ്ടിരുന്ന പ്രവര്‍ത്തന ശൈലിയും ജീവിത പശ്ചാത്തലവുംകൂടി ഈ വിഷയത്തില്‍ പരിഗണിക്കണമെന്ന് ഇവര്‍ പറയുന്നു. ഏതായാലും സുധീഷ് മിന്നിയെചൊല്ലി ഡി.വൈ.എഫ്.ഐയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തുകഴിഞ്ഞു.
Keywords: Kannur, CPM, BJP, Kerala, DYFI, Leader, Sudheesh Minni.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.