New projects | വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ആകാശതൊട്ടിലും ബോട് യാത്രയും ഒരുക്കി പഴശി ഡാം ഗാര്‍ഡന്‍

 


കണ്ണൂര്‍: (www.kvartha.com) വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഡിടിപിസിയുടെ കീഴിലുള്ള പഴശി ഡാം ഗാര്‍ഡനില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അഡ്വഞ്ചര്‍ റോപ്, സൈക്ലിങ്, കമാന്‍ഡോ നൈറ്റ്, ആകാശ തൊട്ടില്‍, വാടര്‍ റോളര്‍. ആകാശത്തോണി എന്നിവ ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 23 മുതല്‍ ജനുവരി 15 വരെ നടക്കുന്ന ശിശിരോത്സവത്തിന്റെ ഭാഗമായാണ് നാല് പുതിയ റൈഡുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
                    
New projects | വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ആകാശതൊട്ടിലും ബോട് യാത്രയും ഒരുക്കി പഴശി ഡാം ഗാര്‍ഡന്‍

ഡിസംബര്‍ 23 ന് വൈകുന്നേരം മൂന്ന് മണിക്ക് അഡ്വ. സണ്ണി ജോസഫ് എംഎല്‍എയും ഉദ്ഘാടനം ചെയ്യും. ബംബര്‍ കാര്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും പെറ്റ് സ്റ്റേഷന്‍ ഉദ്ഘാടനം ഇരിട്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീലതയും വാടര്‍ റോളര്‍ ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ കെ ബശീറും നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി ബശീര്‍, കെപി ദില്‍ന, എംപി വിജി, പികെ ഷമീം എന്നിവര്‍ പങ്കെടുത്തു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Press Meet, Tourism, Pazhassi Dam Garden, New projects in Pazhassi Dam Garden.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia