പത്രപ്രവര്‍ത്തക യൂണിയന്‍ പുതിയ വിപ്ലവത്തിനൊരുങ്ങുന്നു; ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും അംഗത്വം
Sep 18, 2015, 23:56 IST
കാസര്‍കോട്: (www.kvartha.com 18.09.2015) കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ചരിത്രപരമായ മാറ്റത്തിനൊരുങ്ങുന്നു. അംഗത്വത്തിന് മാധ്യമ സ്ഥാപനങ്ങളുടെ കത്ത് വേണമെന്ന നിബന്ധന എടുത്തുകളയുന്നതടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കുമെന്നും പത്ര സ്ഥാപനങ്ങളിലെ കരാര്‍ തൊഴിലാളികള്‍ക്കും, സര്‍ക്കാരിന്റെ മീഡിയ ലിസ്റ്റില്‍ ഉള്‍പെട്ട ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും അംഗത്വം നല്‍കുമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് പി.എ അബ്ദുല്‍ ഗഫൂര്‍, സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളത്തില്‍ സംസാരിക്കവെ പ്രഖ്യാപിച്ചു. നിറഞ്ഞ കൈയ്യടികളോടെയാണ് ഈ തീരുമാനം സദസ്സ് സ്വീകരിച്ചത്.
വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനായി മൂന്ന് വനിതാ മാധ്യമ പ്രവര്‍ത്തകരെ കമ്മിറ്റിയില്‍ ഉള്‍പെടുത്തുമെന്നും സംസ്ഥാന പ്രസിഡണ്ട് വ്യക്തമാക്കി. സമ്മേളനം തീരുമാനിച്ച കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന് യൂണിയന്റെ ഭരണഘടന പൊളിച്ചെഴുതുമെന്നും അദ്ദേഹം പറഞ്ഞു. ആറ് മാസത്തിനകം ഇക്കാര്യം പഠിച്ച് അന്തിമ തീരുമാനം കൈകൊള്ളും.
പത്തും പതിനഞ്ചും വര്‍ഷക്കാലമായി വിവിധ മാധ്യമ സ്ഥാപനങ്ങളിലും മറ്റുമായി അംഗീകാരം പോലും ലഭിക്കാതെ ജോലി ചെയ്തുവരുന്ന കരാര്‍ തൊഴിലാളികളെയും ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരെയും മറന്നുകൊണ്ട് ഇനിയും മുന്നോട്ടു പോകാന്‍ കെയുഡബ്ല്യുജെയ്ക്ക് സാധിക്കില്ലെന്ന തിരിച്ചറിവുണ്ടെന്നും ഈ സാഹചര്യത്തിലാണ് ഭരണഘടനാ ഭേദഗതി അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ മാറ്റങ്ങള്‍ യൂണിയനെയും ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ട്. മാധ്യമ സ്ഥാപനങ്ങള്‍ കരാര്‍ നിയമനങ്ങളുമായി മുന്നോട്ടുപോകുന്ന മാറിയ സാഹചര്യത്തില്‍ യൂണിയന്‍ മുന്‍നിലപാടുകള്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ മൂന്നാര്‍ മോഡല്‍ സമരങ്ങള്‍ക്ക് യൂണിയനും സാക്ഷിയാകേണ്ടിവരുമെന്ന് അബ്ദുല്‍ ഗഫൂര്‍ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. പത്രപ്രവര്‍ത്തക യൂണിയന്റെ പുതിയ തീരുമാനങ്ങള്‍ സമ്മേളനത്തിന് ശേഷം ജനറല്‍ സെക്രട്ടറി സി. നാരായണന്‍ മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചു.
യൂണിയന്‍ ഭാരവാഹികളുടെയും സംസ്ഥാന കമ്മിറ്റിയുടെയും ധീരമായ നിലപാടുകളെ പ്രശംസിച്ചു കൊണ്ട് ആശംസാ പ്രാസംഗികരായ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എയും, മുന്‍ എം.എല്‍.എയും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ പി. രാഘവനും രംഗത്തുവന്നു. പത്രപ്രവര്‍ത്തക യൂണിയന്റെ പോരാട്ടങ്ങള്‍ക്ക് ട്രേഡ് യൂണിയനുകളുടെ പിന്തുണ ഉറപ്പാക്കുന്നതിന് ബലം നല്‍കുന്നതാണ് പുതിയ തീരുമാനമെന്ന് പി. രാഘവന്‍ പറഞ്ഞു.
സമാപന സമ്മേളനം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും കരാര്‍ തൊഴിലാളികളുടെയും സാമൂഹ്യ മാധ്യമങ്ങളുടെ പ്രസക്തിയെയും പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു. യൂണിയനുകള്‍ അവരുടെ നിലപാടുകള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോയാല്‍ അക്കാര്യത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും വി.എസ് ഉറപ്പു നല്‍കിയിട്ടുണ്ട്. മാധ്യമ രംഗത്ത് വരേന്യ പക്ഷവും പീഡിത പക്ഷവുമുണ്ടെന്ന് വിഎസ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുമ്പോള്‍ കരാര്‍ നിയമനവുമായി മുന്നോട്ട് പോകുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്ക് ശക്തമായ താക്കീത് നല്‍കണമെന്ന സന്ദേശം കൂടി വിഎസ് പറഞ്ഞു.

Keywords : Kasaragod, Kerala, Media, Conference, KUWJ 53rd Conference, New revolution in KUW, Employees, Online Media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.