ആര്‍ക്ക് വേണം 2000? ചില്ലറയില്ലാതെ ജനങ്ങളും കച്ചവടക്കാരും അലയുന്നു

 


മലപ്പുറം: (www.kvartha.com 13.11.2016) നാട്ടിന്‍ പുറങ്ങളിലും നഗരപ്രാന്തങ്ങളിലും ചില്ലറയില്ലാതെ ജനങ്ങളും കച്ചവടക്കാരും അലയുന്നു. പൊരിവെയിലത്ത് കഷ്ട്‌പെട്ട് കാത്ത് നിന്ന് ബാങ്കുകളില്‍ നിന്നും കിട്ടുന്ന 2000 ത്തിന്റെ നോട്ട് ആര്‍ക്ക് വേണം. ഈ 2000ത്തിന്റെ നോട്ട് എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ് പൊതുജനം.

അവശ്യ സാധനങ്ങള്‍ വാങ്ങാൻ 2000 രൂപ കൊടുത്താല്‍ ആരും വാങ്ങുന്നില്ല. ബാക്കി കൊടുക്കാനില്ലാത്തതാണ് പ്രശ്‌നം.
ചില്ലറയില്ലാത്തതിനാല്‍ കച്ചവട സ്ഥാപനങ്ങളില്‍ വ്യാപാരം കുത്തനെ ഇടിഞ്ഞു. നാട്ടിന്‍ പുറങ്ങളിലെ ചെറിയ കച്ചവട സ്ഥാപനങ്ങളെ ആശ്രയിച്ചിരുന്ന സാധാരണക്കാരാണ്. പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ട് ഏറ്റവുമധികം വലഞ്ഞിട്ടുള്ളത്

ദിനേന അവശ്യ സാധനങ്ങള്‍ ടൗണുകളില്‍ നിന്നും എടുത്ത് കച്ചവടം നടത്തിയിരുന്ന നാട്ടിന്‍ പുറങ്ങളിലെ കച്ചവടക്കാരാണ്.
500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനാല്‍ ടൗണില്‍ വലിയ സ്ഥാപനങ്ങളൊന്നും തന്നെ കടമായി സാധനങ്ങള്‍ കൊടുക്കുന്നില്ല. പല കടകളും അവശ്യ സാധനങ്ങളില്ലാതെ അടച്ചിടേണ്ട ഗതികേടിലാണിന്ന്. ഇപ്പോഴത്തെ സംഭവം അടിയന്തരാവസ്ഥ കാലത്തെ അനുസ്മരിപ്പിക്കുന്നു വെന്നു അനുഭവസ്ഥര്‍ സാക്ഷ്യ പെടുത്തുന്നു. ചില്ലറ ക്ഷാമം കാരണം വരാനുള്ള ദിവസങ്ങള്‍ കൂടുതല്‍ പ്രയാസകരമായിരിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

ആര്‍ക്ക് വേണം 2000? ചില്ലറയില്ലാതെ ജനങ്ങളും കച്ചവടക്കാരും അലയുന്നു

Keywords: Malappuram, Kerala, Rupees, New Rs 2000; not easy to get change.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia