കെ.എം മാണിക്കെതിരെ വീണ്ടും കോഴ ആരോപണം; ഇത്തവണ പെട്രോള്‍ പമ്പുകള്‍

 


കൊച്ചി: (www.kvartha.com 18.11.2014) ധനമന്ത്രി കെ.എം മാണിക്കെതിരെ വീണ്ടും കോഴ ആരോപണം. കൈരളി പീപ്പിള്‍ ടിവിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ ഉത്തരവ് ഇറക്കുമെന്ന് പറഞ്ഞ് മാണി മൂന്ന് കോടി രൂപ ആവശ്യപ്പെട്ടുവെന്നുമാണ് കൈരളി പീപ്പിള്‍ ടിവിയുടെ റിപോര്‍ട്ടില്‍ പറയുന്നത്.

ആദ്യ ഗഡുവായി മൂന്ന് ലക്ഷം രൂപ കൈമാറി. പിന്നീട് രണ്ടാം ഗഡു നല്‍കാന്‍ കഴിഞ്ഞില്ല. ഇതിനിടയിലാണ് മാണി ബാര്‍ കോഴക്കേസില്‍ പെട്ടതെന്നുമാണ് ചാനല്‍ റിപോര്‍ട്ട് ചെയ്യുന്നത്. മന്ത്രിയുടെ ചേമ്പറില്‍ വെച്ചാണ് ഇടപാട് നടന്നത്. പെട്രോളിയം ട്രേഡേഴ്‌സ് ഫെഡറേഷന്‍ പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും കോഴ സംബന്ധിച്ച് നടത്തിയ ഫോണ്‍ സന്ദേശം ചാനല്‍ പുറത്തുവിട്ടു. 2000 പമ്പുകളില്‍ നിന്ന് 15000 രൂപ വീതം പിരിക്കാനാണ് മാണി ആവശ്യപ്പെട്ടത്.

1200 പുതിയ പമ്പുകള്‍ തുറക്കുന്നത് തടയുമെന്നും ഇതിനായി എന്‍.ഒ.സി കര്‍ശനമാക്കുമെന്നു മാണി ഉറപ്പു നല്‍കി. എക്‌സിക്യൂട്ടീവ് യോഗത്തിന്റെ മിനുട്ട്‌സും ചാനല്‍ പുറത്തുവിട്ടു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

കെ.എം മാണിക്കെതിരെ വീണ്ടും കോഴ ആരോപണം; ഇത്തവണ പെട്രോള്‍ പമ്പുകള്‍

Keywords : Kochi, K.M.Mani, Kerala, Channel, Petrol, Minister, 3 Crore. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia