Inauguration | കുഞ്ഞിമംഗലത്ത് ആധുനിക സ്റ്റേഡിയം നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു; കായിക മേഖലയില്‍ പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രിവി അബ്ദു റഹിമാന്‍
കണ്ണൂര്‍: (KVARTHA) കേരളത്തിലെ കായിക മേഖലയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന സര്‍കാര്‍ ഒരുങ്ങുന്നു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍കാര്‍ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രിവി അബ്ദു റഹിമാന്‍ പറഞ്ഞു.
കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തില്‍ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായിനിര്‍മിക്കുന്ന ആധുനിക സ്റ്റേഡിയം നിര്‍മാണത്തിന്റെ പ്രവൃത്തി ഉദ്ഘാടനംനിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം ഇപ്പോള്‍ കായിക ഇകോണമി നടപ്പാക്കുകയാണ്.ഇതിലൂടെ സാമ്പത്തികമേഖലയിലേക്ക് കായിക മേഖലയെയും കൊണ്ടു വരികയാണ്. കേരളത്തെ കായിക മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ പ്രധാനമായ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഈ സര്‍കാര്‍ എട്ട് വര്‍ഷം കൊണ്ട്2000 കോടി രൂപയാണ് കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി മാറ്റിവെച്ചതെന്നും ഇന്‍ഡ്യയില്‍ വേറൊരു സംസ്ഥാനവും ഇത്രയും അധികം തുക കായിക രംഗത്തിന് വേണ്ടി ചെലവഴിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വാര്‍ഡ് എട്ടില്‍ കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ളഒരേക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി എംഎല്‍എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും സംസ്ഥാന സര്‍കാര്‍ കായിക വകുപ്പ് മുഖേന അനുവദിച്ച 50 ലക്ഷവും ഉള്‍പ്പെടെ ഒരു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി മൈതാനത്തെ ഉന്നത നിലവാരത്തില്‍ഉയര്‍ത്തി സ്റ്റപ്പ് ഗ്യാലറി, ഫെന്‍സിംഗ്, ഡ്രൈയിനേജ് സംവിധാനം, റിട്ടെയിനിംഗ് വാള്‍, ചുറ്റുമതില്‍, ഗേറ്റ്, ഫ്‌ളെഡ് ലൈറ്റ് എന്നീ സംവിധാനങ്ങളാണ് ഒരുക്കുന്നത്. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.
എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്എ പ്രാര്‍ഥന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി പി ഷിജു,കെ പി റീന, എം വി ദീബു, കെ സുമയ്യ, വി ശങ്കരന്‍, വി വി രാഘവന്‍, വി കെ കരുണാകരന്‍, ടി പി മുസ്തഫ, വി വി പ്രകാശന്‍, പി ഗോവിന്ദന്‍, കെ എം ബാലകൃഷ്ണന്‍, പി കരുണാകരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അഞ്ച് ലക്ഷം രൂപ മന്ത്രിക്ക് കൈമാറി.