സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാസൗജന്യം നിഷേധിക്കാന്‍ പുതിയ തന്ത്രങ്ങളുമായി സ്വകാര്യ ബസുടമകള്‍

 


കൊല്ലം: (www.kvartha.com 28.02.2016) സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യാത്രാസൗജന്യം നിഷേധിക്കാന്‍ പുതിയ തന്ത്രങ്ങളുമായി സ്വകാര്യ ബസുടമകള്‍. സ്‌കൂള്‍ സമയങ്ങളില്‍ സാധാരണ ബസുകളില്‍ ലിമിറ്റഡ് സ്‌റ്റോപ്പ് ബോര്‍ഡുകള്‍ വെക്കുകയാണ് ഇവരുടെ പുതിയ തന്ത്രം. കുട്ടികള്‍ ടിക്കറ്റ് ചോദിക്കുമ്പോള്‍ അവരോട് കയര്‍ക്കുകയും കൈയ്യേറ്റം ചെയ്യുന്നതും ഇവരുടെ രീതിയാണ്.

യാത്രാ സൗജന്യം നിഷേധിക്കുന്നതിനെ ചോദ്യം ചെയ്താലോ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്യും. ഭൂരിഭാഗം സ്വകാര്യ ബസുകളും സ്‌കൂള്‍ സമയങ്ങളില്‍ ലിമിറ്റഡ് സ്‌റ്റോപ്പ് ബോര്‍ഡുവെച്ചാണ് ഓടുന്നത്. ഇതോടെ കുട്ടികളെ കുത്തിനിറയ്ക്കുന്നതില്‍ നിന്നും ഒരുപരിധിവരെ ബസ്സുടമകള്‍ക്ക് രക്ഷപ്പെടാം. അതു മാത്രമല്ല മറ്റ് യാത്രക്കാരില്‍ നിന്നും കൂടുതല്‍ തുക ഈടാക്കാന്‍ കഴിയുമെന്നതും ഇതിന്റെ ഗുണമാണ്.

ഓട്ടം തുടങ്ങിയാല്‍ പിന്നെ നിര്‍ത്തുന്നത് വരെ ബസുകള്‍ തമ്മില്‍ മല്‍സരമാണ്. ഇതിനിടയില്‍ എത്രപേരുടെ ജീവന്‍ പൊലിഞ്ഞാലും ബസുടമകള്‍ക്ക് പ്രശ്‌നമേയല്ല. വാഹനങ്ങളുടെ രേഖകള്‍ കൃത്യമാണോ എന്ന് പരിശോധിക്കാനെത്തുന്ന ഉദ്യോഗസ്ഥരും ബസ്സുടമകളുടെ തെമ്മാടിത്തത്തിന് നേരെ കണ്ണടയ്ക്കുകയാണ് പതിവ്. മലയോരമേഖലയിലാണ് സ്വകാര്യ ബസുകളുടെ നിയമലംഘനം കൂടുതലായി കാണുന്നത്. കെഎസ്ആര്‍ടിസിയെ പിന്തുടര്‍ന്ന് സര്‍വീസ് നടത്തുന്നതിനൊപ്പം പലപ്പോഴും ഓട്ടത്തില്‍ത്തന്നെ ലിമിറ്റഡ് സ്‌റ്റോപ്പ് ബോര്‍ഡ് സ്ഥാപിച്ച് സര്‍വീസ് നടത്തുകയാണ് സ്വകാര്യ ബസുകളുടെ രീതി.

അതേസമയം, സ്വകാര്യ ബസുകളുടെ കടന്നുകയറ്റത്തെത്തുടര്‍ന്ന് പത്തനംതിട്ട പുനലൂര്‍, പത്തനംതിട്ട മുണ്ടക്കയം ചെയിന്‍ സര്‍വീസുകള്‍ കെഎസ്ആര്‍ടിസി ഭാഗികമായി നിര്‍ത്തിയിരിക്കയാണ്. ചെങ്ങന്നൂര്‍ തിരുവല്ല സര്‍വീസുകളും സമാന കാരണത്താല്‍ നഷ്ടത്തിലാണ്. സമയക്രമം പാലിക്കാതെ ഓടിയാലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസമാണ് സ്വകാര്യ ബസുകളെ ഇത്തരം നിയമലംഘനം നടത്താന്‍ പ്രേരിപ്പിക്കുന്നത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാസൗജന്യം നിഷേധിക്കാന്‍ പുതിയ തന്ത്രങ്ങളുമായി സ്വകാര്യ ബസുടമകള്‍


Also Read:
ജില്ലാജയിലില്‍ സുരക്ഷ കര്‍ശനമാക്കുന്നു


Keywords:  Threatened, Passengers, Students, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia