ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനും ബ്ലേഡ് മാഫിയകള്‍

 


തിരുവനന്തപുരം: (www.kvartha.com 07.11.2014) ഇന്‍ഷുറന്‍സ് കേസുകള്‍ക്ക് കക്ഷികളെ എത്തിച്ച് കൊടുക്കുന്നത് ബ്ലേഡ് മാഫിയകള്‍. വാഹനാപകട കേസുകളില്‍ അഭിഭാഷകര്‍ക്ക് കക്ഷികളെ എത്തിച്ചു കൊടുത്ത് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ബ്ലേഡ് മാഫിയകളടക്കമുള്ള ഏജന്റുമാര്‍ സംസ്ഥാനത്ത് സജീവം.

കക്ഷികള്‍ക്ക് ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുകയുടെ 10 മുതല്‍ 30 ശതമാനം വരെയാണ് ഇത്തരം ഏജന്റുമാര്‍ ഈടാക്കുന്നത്. വാഹനാപകടങ്ങളെ കുറിച്ചറിഞ്ഞാല്‍ അഭിഭാഷകരുടെ ഏജന്റുമാരാണെന്ന് സ്വയം പരിചയപ്പെടുത്തി അപകടത്തില്‍ പെട്ടയാളുടേയോ ബന്ധുക്കളുടേയോ അടുത്ത് ഇവര്‍ ഉടന്‍ എത്തും. തുടര്‍ന്ന് വന്‍ തുക ഇന്‍ഷുറന്‍സായി ലഭിക്കുമെന്ന് കക്ഷികളെ പറഞ്ഞ് വിശ്വസിപ്പിക്കുകയും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യും.
ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനും ബ്ലേഡ് മാഫിയകള്‍

ഒരു പക്ഷേ ഇന്‍ഷുറന്‍സ് തുകയ്ക്ക് അര്‍ഹതയില്ലാത്ത അപകട കേസുകള്‍ വരെ തങ്ങള്‍ക്കനുയോജ്യമായ രീതിയില്‍ കൃത്രിമത്വം നടത്തി രേഖകള്‍ ശരിയാക്കിയെടുക്കും. ക്ലൈം നല്‍കിയ കേസുകളെക്കുറിച്ച് വിശദമായ പരിശോധന നടത്താന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് സര്‍വയര്‍മാരടക്കമുണ്ടെങ്കിലും അവരെക്കൂടി കബളിപ്പിച്ച് തുക തട്ടിയെടുക്കാന്‍ പലപ്പോഴും ഈ മാഫിയ സംഘത്തിന് കഴിയുന്നുണ്ട്. പ്രധാനമായും ആശുപത്രികള്‍ കേന്ദ്രകരിച്ചാണ് ഇത്തരക്കാരുടെ പ്രവര്‍ത്തനം.

ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുകയും തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരെ കണ്ടെത്തി സംസാരിക്കുകയുമാണ് പതിവ്. ഏജന്റുമാര്‍ പലപ്പോഴും വന്‍ തുക വാഗ്ദാനം ചെയ്താണ് കേസ് ഏല്‍പിക്കാനുള്ള സമ്മതപത്രം കൈക്കലാക്കുന്നത്. അപകടത്തില്‍ പെട്ടയുടന്‍ അപ്രതീക്ഷിതമായുണ്ടാകുന്ന വലിയ ആശുപത്രി ചിലവും മറ്റും തരാമെന്നാലോചിക്കാതെ സമ്മതം നല്‍കാന്‍ അപകടത്തില്‍ പെട്ട കക്ഷികളെ പ്രേരിപ്പിക്കും.

ചില നിര്‍ധനരായവര്‍ക്ക് മുന്‍കൂട്ടി പണം നല്‍കുകയും ഇന്‍ഷുറന്‍സ് തുക ലഭിക്കുമ്പോള്‍ പലിശയും മുതലും കൂട്ടി ഈടാക്കുന്നവരും ഏജന്റുമാരുടെ കൂട്ടത്തിലുണ്ട്. പണം പലിശയ്ക്ക് നല്‍കുന്നവര്‍ വരെ ഏജന്റുമാരായെത്തുന്നതോടെ ലഭിക്കുന്ന തുകയില്‍ ചെറിയൊരു പങ്കുമാത്രമാണ് പിന്നീട് കക്ഷികളുടെ കൈയ്യിലെത്തുക. അഭിഭാഷകര്‍ തന്നെ നേരിട്ട് ചുമതലപെടുത്തുന്നവര്‍ നിയമപരമായി തന്നെ നല്ലരീതിയില്‍ കേസ് നടത്തി അര്‍ഹരായവര്‍ക്ക് ഇന്‍ഷുറന്‍സ് തുക നേടിക്കൊടുക്കുന്നവരുമു്.എന്നാല്‍ ഇതിന്റെ മറവില്‍ വ്യാജ ഏജന്റുമാരായി ആശുപത്രികളില്‍ എത്തുന്നവരാണ് അപകടത്തില്‍ പെട്ടവരെ കൂടുതലും ചൂഷണം ചെയ്യുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Insurance, Kerala, Blade, Kerala, Cheating, Mafia, New trap of blade mafia. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia