പൊ­തു­മ­രാമ­ത്ത് വ­കു­പ്പില്‍ പ്രമോ­ഷന്‍ അ­ട്ടി­മ­റി­ക്കാന്‍ പുതി­യ കു­റു­ക്കു­വ­ഴി­കള്‍

 


പൊ­തു­മ­രാമ­ത്ത് വ­കു­പ്പില്‍ പ്രമോ­ഷന്‍ അ­ട്ടി­മ­റി­ക്കാന്‍ പുതി­യ കു­റു­ക്കു­വ­ഴി­കള്‍
പ്ര­ത്യേ­ക ലേ­ഖ­കന്‍

തി­രു­വ­ന­ന്ത­പുരം: വി­ദേ­ശത്തും സ്വ­ദേ­ശത്തും നിന്നു ദീര്‍­ഘകാ­ല അവ­ധി ക­ഴി­ഞ്ഞ് തി­രി­ച്ചെ­ത്തു­ന്ന­ സംസ്ഥാ­ന സര്‍­ക്കാര്‍ ഉ­ദ്യോ­ഗസ്ഥരെ സ്ഥാ­ന­ക്ക­യ­റ്റ­ത്തി­നു പ­രി­ഗ­ണി­ക്കുന്ന­ത് അ­ട്ടി­മ­റി­ച്ച് അ­ഴിമ­തി നീ­ക്കം. സം­സ്ഥാന­ത്ത് വര്‍­ഷ­ങ്ങ­ളാ­യി നി­ല­നില്‍­ക്കുന്ന പ്ര­ഖ്യാപി­ത മാ­ന­ദ­ണ്ഡ­ങ്ങ­ളില്‍ വെ­ള്ളം ചേര്‍­ത്താ­ണി­ത്. സീ­നി­യോ­റി­റ്റി മ­റി­കട­ന്ന് സ്ഥാ­ന­ക്കയ­റ്റം ല­ഭി­ക്കു­ന്നവ­രെ മുന്‍­കൂ­ട്ടി ഇ­ക്കാര്യം അ­റി­യി­ച്ച് വന്‍ തു­ക വാ­ങ്ങു­ന്ന ഇ­ട­നി­ല­ക്കാ­രു­ണ്ടെ­ന്നാ­ണു സൂചന. അര്‍­ഹി­ക്കു­ന്ന­തിലും നേര­ത്തേ സ്ഥാ­ന­ക്ക­യ­റ്റവും ശ­മ്പ­ള വര്‍­ധ­ന­വും പ­ദ­വിയും ല­ഭി­ക്കു­ന്ന­വര്‍ ഇ­തി­നു കൂ­ട്ടു­നില്‍­ക്കാന്‍ ത­യ്യാ­റാ­വു­കയും ചെ­യ്യു­ന്നു. സമാ­ന സ്വ­ഭാ­വ­മു­ള്ള ഒ­ന്നി­ല­ധി­കം സം­ഭ­വ­ങ്ങള്‍ സ­മീ­പ­കാ­ല­ത്തു­ണ്ടാ­യ­തോ­ടെ ഹൈ­ക്കോ­ട­തി­യു­ടെയും കേ­ര­ള അ­ഡ്­മി­നി­സ്‌­ട്രേ­റ്റീ­വ് ട്രി­ബ്യൂ­ണ­ലി­ന്റെയും ഇ­ട­പെ­ട­ലു­ണ്ടായി. എ­ന്നിട്ടും കാ­ര്യ­ങ്ങള്‍­ക്ക് മാ­റ്റ­മില്ല. ക­ഴി­ഞ്ഞ ദി­വ­സം ചേര്‍ന്ന പൊ­തു­മ­രാമ­ത്ത് വ­കു­പ്പ്­ത­ല പ്ര­മോ­ഷന്‍ ക­മ്മി­റ്റി ട്രി­ബ്യൂ­ണല്‍ വി­ധി­ക്ക് പുല്ലുവില പോലും കല്‍­പി­ച്ചില്ല.

പൊ­തു­മ­രാമ­ത്ത് വ­കു­പ്പില്‍ പ്രമോ­ഷന്‍ അ­ട്ടി­മ­റി­ക്കാന്‍ പുതി­യ കു­റു­ക്കു­വ­ഴി­കള്‍ പൊ­തു­മ­രാമ­ത്ത് വ­കു­പ്പില്‍ പ്രമോ­ഷന്‍ അ­ട്ടി­മ­റി­ക്കാന്‍ പുതി­യ കു­റു­ക്കു­വ­ഴി­കള്‍പി­.ഡ­ബ്ല്യു­.ഡി­യില്‍ അ­സി­സ്റ്റ­ന്റ് എന്‍­ജി­നീ­യറായ കൊല്ലം അ­ഞ്ചല്‍ സ്വ­ദേ­ശി­നി­യു­ടെ ഹര്‍­ജി­യില്‍ ക­ഴിഞ്ഞ മാ­സ­മാ­ദ്യ­മാണ് കേ­ര­ള അ­ഡ്­മി­നി­സ്‌­ട്രേ­റ്റീ­വ് ട്രി­ബ്യൂ­ണല്‍ വി­ധി പു­റ­പ്പെ­ടു­വി­ച്ച­ത്. ഇത് അ­വ­ഗ­ണി­ച്ചു മു­ന്നോട്ടു­പോ­കാ­നാ­ണ് സര്‍­ക്കാര്‍ നീക്കം. ഹര്‍­ജി­ക്കാ­രി­ക്ക് അര്‍­ഹ­ത­പ്പെ­ട്ട സ്ഥാ­ന­ക്കയ­റ്റം നല്‍­ക­ണ­മെ­ന്ന വി­ധി­ക്കു ശേ­ഷം ആ­ദ്യ­മാ­യി ചേര്‍ന്ന പി­.ഡ­ബ്ല്യു­.ഡി വ­കു­പ്പു­ത­ല പ്ര­മോ­ഷന്‍ ക­മ്മി­റ്റി (ഡി­.പി­.സി) ഇ­വ­രു­ടെ കാര്യം അ­ജണ്ടയില്‍ ഉള്‍­പ്പെ­ടു­ത്തി­യതു­പോ­ലു­മില്ല. ട്രി­ബ്യൂ­ണല്‍ ചെ­യര്‍­മാന്‍ ജ­സ്റ്റി­സ് കെ. ബാ­ല­കൃ­ഷ്­ണന്‍ നാ­യരും അം­ഗം മാത്യു സി. കു­ന്നു­ങ്കലും ന­വം­ബര്‍ ഏഴിണ് വി­ധി പു­റ­പ്പെ­ടു­വി­ച്ചത്.

പൊ­തു­മ­രാമ­ത്ത് വ­കു­പ്പില്‍ പ്രമോ­ഷന്‍ അ­ട്ടി­മ­റി­ക്കാന്‍ പുതി­യ കു­റു­ക്കു­വ­ഴി­കള്‍ക­ല്‍പ­റ്റ­യി­ലെ ഇന്റ­ഗ്രല്‍ ട്രൈ­ബല്‍ ഡെ­വ­ല­പ്‌­മെന്റ് പ്രോ­ജ­ക്ടില്‍ അ­സി­സ്റ്റന്റ് എന്‍­ജി­നീ­യറാ­യ ബി­നി .കെ ആ­ണ് ഹര്‍­ജി­ക്കാ­രി. 2004 ഏ­പ്രില്‍ അഞ്ച് മു­തല്‍ 2011 സെ­പ്­റ്റം­ബര്‍ 29 വ­രെ ശ­മ്പ­ള­മില്ലാത്ത അ­വ­ധി­യി­ലാ­യി­രു­ന്നു ഇ­വര്‍. ആദ്യം അ­ഞ്ചു വര്‍­ഷ­ത്തേ­യ്­ക്കാ­യി­രു­ന്ന അവ­ധി. പി­ന്നീ­ട് അഞ്ചു വ­ര്‍­ഷ­ത്തേ­യ്­ക്കു കൂ­ടി നീട്ടി. എ­ന്നാല്‍ ഈ കാ­ലാവ­ധി അ­വ­സാ­നി­ക്കു­ന്ന­തി­നു മു­മ്പ് അവ­ധി റ­ദ്ദാക്കി. തി­രി­കെ ജോ­ലി­യില്‍ പ്ര­വേ­ശി­ക്കാന്‍ 2011 സെ­പ്­റ്റം­ബര്‍ 29ന് ചീ­ഫ് എന്‍­ജി­നീ­യര്‍ അ­നുമ­തി നല്‍­കി­യ­തി­നെ­ത്തു­ടര്‍­ന്ന് 2011 ഒ­ക്ടോ­ബര്‍ മൂ­ന്നു­മുതല്‍ അ­വര്‍ ജോ­ലി­ക്കെ­ത്തി. ബി­നി­യു­ടെ സീനി­യോ­റി­റ്റി­യു­ടെ അ­ടി­സ്ഥാ­ന­ത്തില്‍ അ­ടു­ത്ത ഒ­ഴി­വു നോ­ക്കി അ­സി­സ്റ്റന്റ് എ­ക്‌­സി­ക്യു­ട്ടീ­വാ­യി പ­രി­ഗ­ണി­ക്കേ­ണ്ട­താ­ണ്. നേ­രത്തേ, 2011 മാര്‍­ച്ച് 15നു ചേര്‍­ന്ന ഡി­.പി­.സി യോഗം, അ­സി­സ്റ്റന്റ് എ­ക്‌­സി­ക്യു­ട്ടീ­വ് എന്‍­ജീ­നീ­യ­റാ­കാന്‍ അര്‍­ഹ­ത­യു­ള്ള­വ­രു­ടെ സ്ഥാ­ന­ക്ക­യ­റ്റ പ­ട്ടി­ക ത­യ്യാ­റാ­ക്കി­യി­രു­ന്നു. ബി­നി തി­രി­ച്ചെ­ത്തിയ­ത് അ­തി­നു­ശേ­ഷ­മാ­യതു­കൊ­ണ്ട് സ്വാ­ഭാ­വി­ക­മായും ആ പ­ട്ടി­ക­യില്‍ അ­വ­രുള്‍­പ്പെ­ട്ടില്ല.ത­ന്നെ­ക്കൂ­ടി ഉള്‍­പ്പെ­ടുത്ത­ണം എ­ന്ന് ആ­വ­ശ്യ­പ്പെ­ട്ട് അ­വര്‍ നല്‍കി­യ നി­വേ­ദ­ന­ത്തി­നു ഫ­ല­മു­ണ്ടാ­യ­തു­മില്ല. ആ­വര്‍­ത്തി­ച്ചു നല്‍­കി­യ നി­വേദ­നം അ­വ­ഗ­ണി­ച്ചെ­ന്നു മാ­ത്രമല്ല, അ­വ­രു­ടെ ജൂ­നി­യറാ­യ ര­ണ്ടു­പേര്‍­ക്ക് ക­ഴി­ഞ്ഞ മാര്‍­ച്ച് 24നു സ്ഥാ­ന­ക്കയ­റ്റം നല്‍­കു­കയും ചെ­യ്തു. ഇ­തോ­ടെ­യാ­ണ് ത­ട്ടി­പ്പും അ­ഴി­മ­തിയും സം­ബ­ന്ധി­ച്ച പി­ന്നാ­മ്പു­റ­ക്ക­ഥ­ക­ളി­ലേ­യ്­ക്കു വെ­ളി്­ച്ചം വീ­ശു­ന്ന വി­വ­ര­ങ്ങ­ളെ­ക്കു­റി­ച്ച് സൂ­ച­ന­യു­ണ്ടാ­യ­ത്.

പൊ­തു­മ­രാമ­ത്ത് വ­കു­പ്പില്‍ പ്രമോ­ഷന്‍ അ­ട്ടി­മ­റി­ക്കാന്‍ പുതി­യ കു­റു­ക്കു­വ­ഴി­കള്‍ പൊ­തു­മ­രാമ­ത്ത് വ­കു­പ്പില്‍ പ്രമോ­ഷന്‍ അ­ട്ടി­മ­റി­ക്കാന്‍ പുതി­യ കു­റു­ക്കു­വ­ഴി­കള്‍ത­നി­ക്ക് അര്‍­ഹ­ത­പ്പെ­ട്ട സ്ഥാ­ന­ക്ക­യ­റ്റം നി­ഷേ­ധി­ച്ച­തി­നെ­തി­രേ ബി­നി ഹൈ­ക്കോ­ട­തി­യെ സ­മീ­പിച്ചു. ഹൈ­ക്കോ­ട­തി­യില്‍ നി­ന്ന് അ­നുകൂ­ല വി­ധി­യാ­ണു­ണ്ടായ­ത്. മാ­ത്ര­മല്ല, തൊ­ട്ടു­മുമ്പ­ത്തെ പ്ര­മോ­ഷന്‍ ലി­സ്­റ്റ റ­ദ്ദാ­ക്കാനും നിര്‍­ദേ­ശിച്ചു. സര്‍­ക്കാര്‍ ലി­സ്­റ്റ് റ­ദ്ദാ­ക്കി­യെ­ങ്കിലും ബി­നി­യെ പ­രി­ഗ­ണി­ച്ചില്ല. അ­വ­ധി ക­ഴി­ഞ്ഞ് തി­രി­കെ ജോ­ലി­യില്‍ പ്ര­വേ­ശി­ച്ച­തു ­മു­തല്‍ ഒ­രു വര്‍­ഷം പൂര്‍­ത്തി­യാ­ക്കി­യ ശേ­ഷ­മുള്ള കോണ്‍­ഫി­ഡ­ന്‍­ഷ്യല്‍ റി­പോര്‍ട് (സി.ആര്‍) ല­ഭ്യ­മ­ല്ലെന്നും അ­ത് ല­ഭി­ക്കു­ന്ന മു­റ­യ്­ക്ക് പ­രി­ഗ­ണിക്കാം എ­ന്നു­മു­ള്ള നി­ല­പാ­ടാ­ണ് സര്‍­ക്കാര്‍ സ്വീ­ക­രി­ച്ചത്. അ­തി­നു­ശേ­ഷം പ്ര­സി­ദ്ധീ­ക­രി­ച്ച പുതി­യ ലി­സ്റ്റില്‍ അ­വ­രെ ഉള്‍­പ്പെ­ടു­ത്തി­യു­മില്ല. നേ­ര­ത്തേ 2001 -2004 കാ­ല­യ­ള­വി­ലെ മൂ­ന്നു വര്‍ഷ­ത്തെ കോണ്‍­ഫി­ഡന്‍­ഷ്യല്‍ റി­പോര്‍ട് ഉ­ണ്ടാ­യി­രിക്കെ, പു­തു­താ­യി ഒ­രു വര്‍­ഷ­ത്തെ­ക്കൂ­ടി ല­ഭി­ക്കാന്‍ കാ­ത്തി­രി­ക്കുന്ന­ത് വി­ചി­ത്ര­വും നി­യ­മ­വി­രു­ദ്ധ­വു­മാ­ണെ­ന്ന് ചൂ­ണ്ടി­ക്കാ­ണി­ക്ക­പ്പെ­ടുന്നു. ഇ­തി­നെ­തി­രേ­യാ­ണ് ബി­നി ട്രി­ബ്യൂ­ണ­ലി­നെ സ­മീ­പി­ച്ച­ത്. മു­മ്പില്ലാ­ത്ത അ­ധി­ക സി.­ആ­റി­നു വേ­ണ്ടി­യു­ള്ള ക­ടും­പി­ടു­ത്തം പ­ല­രു­ടെ കാ­ര്യ­ത്തിലും ഉ­ണ്ടാ­യി­ട്ടു­ണ്ടെന്നും വ്യ­ക്ത­മായി. പി. എ­സ്.സി­യി­ലെ ഒ­രു വ­നി­താ അം­ഗ­മാണ് ഡി­.പി­.സി യോ­ഗ­ത്തില്‍ ബി­നി­യു­ടെ കാ­ര്യ­ത്തില്‍ അധി­ക സി­.ആ­റി­നു വേണ്ടി കര്‍­ക്ക­ശ നി­ല­പാ­ടെ­ടു­ത്ത­തെ­ന്നു വ്യ­ക്ത­മാ­യി­ട്ടുണ്ട്. പൊ­തു­മ­രാമ­ത്ത് സെ­ക്രട്ട­റി ഉള്‍­പ്പെ­ടെ ഇ­തി­ന് അ­നു­കൂ­ലമാ­യ നി­ല­പാ­ടാ­ണു സ്വീ­ക­രി­ച്ചത്. അ­തി­നു പി­ന്നി­ലെ താല്‍­പ­ര്യ­ങ്ങ­ളാ­ണ് പു­റ­ത്തു­വ­രാ­നു­ള്ള­ത്.


പൊ­തു­മ­രാമ­ത്ത് വ­കു­പ്പില്‍ പ്രമോ­ഷന്‍ അ­ട്ടി­മ­റി­ക്കാന്‍ പുതി­യ കു­റു­ക്കു­വ­ഴി­കള്‍ പൊ­തു­മ­രാമ­ത്ത് വ­കു­പ്പില്‍ പ്രമോ­ഷന്‍ അ­ട്ടി­മ­റി­ക്കാന്‍ പുതി­യ കു­റു­ക്കു­വ­ഴി­കള്‍ബി­നി­യെ പുതി­യ സ്ഥാ­ന­ക്ക­യ­റ്റ ലി­സ്റ്റില്‍ ഉള്‍­പ്പെ­ടുത്ത­ണം എ­ന്ന ട്രി­ബ്യൂല്‍ വി­ധി ക­ഴി­ഞ്ഞ ദിവ­സം ചേര്‍ന്ന ഡി­.പി­.സി­ യോ­ഗം അ­വ­ഗ­ണി­ച്ച­തി­നെ­തി­രേ വീണ്ടും കോ­ട­തി­യെ സ­മീ­പി­ക്കാ­നാ­ണ് പ­രാ­തി­ക്കാ­രു­ടെ ആ­ലോച­ന. പി­.ഡ­ബ്ല്യു­.ഡി­യില്‍ മാ­ത്രമല്ല, മ­റ്റു വ­കു­പ്പു­ക­ളിലും ഈ വി­വാ­ദ­ത്തി­ന്റെ അ­ല­യൊ­ലി­കള്‍ വൈ­കാ­തെ ഉ­ണ്ടാ­യേ­ക്കും.



Keywords: PWD, Promotion, Kerala, Government, Fund, Administers tribunal, High court, Scam, DPC, PSC, Kalpetta, Bini.K, CR, Justice K.Balakrishnan, Malayalam news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia