പൊതുമരാമത്ത് വകുപ്പില്‍ പ്രമോഷന് അട്ടിമറിക്കാന്‍ പുതിയ കുറുക്കുവഴികള്‍
Dec 2, 2012, 10:50 IST
പ്രത്യേക ലേഖകന്‍
തിരുവനന്തപുരം: വിദേശത്തും സ്വദേശത്തും നിന്നു ദീര്‍ഘകാല അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്ഥാനക്കയറ്റത്തിനു പരിഗണിക്കുന്നത് അട്ടിമറിച്ച് അഴിമതി നീക്കം. സംസ്ഥാനത്ത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രഖ്യാപിത മാനദണ്ഡങ്ങളില്‍ വെള്ളം ചേര്‍ത്താണിത്. സീനിയോറിറ്റി മറികടന്ന് സ്ഥാനക്കയറ്റം ലഭിക്കുന്നവരെ മുന്‍കൂട്ടി ഇക്കാര്യം അറിയിച്ച് വന്‍ തുക വാങ്ങുന്ന ഇടനിലക്കാരുണ്ടെന്നാണു സൂചന. അര്‍ഹിക്കുന്നതിലും നേരത്തേ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും പദവിയും ലഭിക്കുന്നവര്‍ ഇതിനു കൂട്ടുനില്ക്കാന് തയ്യാറാവുകയും ചെയ്യുന്നു. സമാന സ്വഭാവമുള്ള ഒന്നിലധികം സംഭവങ്ങള്‍ സമീപകാലത്തുണ്ടായതോടെ ഹൈക്കോടതിയുടെയും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെയും ഇടപെടലുണ്ടായി. എന്നിട്ടും കാര്യങ്ങള്‍ക്ക് മാറ്റമില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന പൊതുമരാമത്ത് വകുപ്പ്തല പ്രമോഷന് കമ്മിറ്റി ട്രിബ്യൂണല്‍ വിധിക്ക് പുല്ലുവില പോലും കല്പിച്ചില്ല.
പി.ഡബ്ല്യു.ഡിയില്‍ അസിസ്റ്റന്റ് എന്‍ജിനീയറായ കൊല്ലം അഞ്ചല്‍ സ്വദേശിനിയുടെ ഹര്‍ജിയില്‍ കഴിഞ്ഞ മാസമാദ്യമാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധി പുറപ്പെടുവിച്ചത്. ഇത് അവഗണിച്ചു മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ നീക്കം. ഹര്‍ജിക്കാരിക്ക് അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റം നല്‍കണമെന്ന വിധിക്കു ശേഷം ആദ്യമായി ചേര്‍ന്ന പി.ഡബ്ല്യു.ഡി വകുപ്പുതല പ്രമോഷന് കമ്മിറ്റി (ഡി.പി.സി) ഇവരുടെ കാര്യം അജണ്ടയില്‍ ഉള്പ്പെടുത്തിയതുപോലുമില്ല. ട്രിബ്യൂണല്‍ ചെയര്മാന് ജസ്റ്റിസ് കെ. ബാലകൃഷ്ണന് നായരും അംഗം മാത്യു സി. കുന്നുങ്കലും നവംബര്‍ ഏഴിണ് വിധി പുറപ്പെടുവിച്ചത്.
കല്പറ്റയിലെ ഇന്റഗ്രല്‍ ട്രൈബല്‍ ഡെവലപ്മെന്റ് പ്രോജക്ടില്‍ അസിസ്റ്റന്റ് എന്‍ജിനീയറായ ബിനി .കെ ആണ് ഹര്‍ജിക്കാരി. 2004 ഏപ്രില്‍ അഞ്ച് മുതല്‍ 2011 സെപ്റ്റംബര്‍ 29 വരെ ശമ്പളമില്ലാത്ത അവധിയിലായിരുന്നു ഇവര്‍. ആദ്യം അഞ്ചു വര്ഷത്തേയ്ക്കായിരുന്ന അവധി. പിന്നീട് അഞ്ചു വര്‍ഷത്തേയ്ക്കു കൂടി നീട്ടി. എന്നാല്‍ ഈ കാലാവധി അവസാനിക്കുന്നതിനു മുമ്പ് അവധി റദ്ദാക്കി. തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ 2011 സെപ്റ്റംബര്‍ 29ന് ചീഫ് എന്‍ജിനീയര്‍ അനുമതി നല്‍കിയതിനെത്തുടര്‍ന്ന് 2011 ഒക്ടോബര്‍ മൂന്നുമുതല്‍ അവര്‍ ജോലിക്കെത്തി. ബിനിയുടെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ അടുത്ത ഒഴിവു നോക്കി അസിസ്റ്റന്റ് എക്സിക്യുട്ടീവായി പരിഗണിക്കേണ്ടതാണ്. നേരത്തേ, 2011 മാര്‍ച്ച് 15നു ചേര്‍ന്ന ഡി.പി.സി യോഗം, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്ജീനീയറാകാന് അര്‍ഹതയുള്ളവരുടെ സ്ഥാനക്കയറ്റ പട്ടിക തയ്യാറാക്കിയിരുന്നു. ബിനി തിരിച്ചെത്തിയത് അതിനുശേഷമായതുകൊണ്ട് സ്വാഭാവികമായും ആ പട്ടികയില്‍ അവരുള്പ്പെട്ടില്ല.തന്നെക്കൂടി ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് അവര്‍ നല്കിയ നിവേദനത്തിനു ഫലമുണ്ടായതുമില്ല. ആവര്‍ത്തിച്ചു നല്കിയ നിവേദനം അവഗണിച്ചെന്നു മാത്രമല്ല, അവരുടെ ജൂനിയറായ രണ്ടുപേര്‍ക്ക് കഴിഞ്ഞ മാര്‍ച്ച് 24നു സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു. ഇതോടെയാണ് തട്ടിപ്പും അഴിമതിയും സംബന്ധിച്ച പിന്നാമ്പുറക്കഥകളിലേയ്ക്കു വെളി്ച്ചം വീശുന്ന വിവരങ്ങളെക്കുറിച്ച് സൂചനയുണ്ടായത്.
തനിക്ക് അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റം നിഷേധിച്ചതിനെതിരേ ബിനി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയാണുണ്ടായത്. മാത്രമല്ല, തൊട്ടുമുമ്പത്തെ പ്രമോഷന് ലിസ്റ്റ റദ്ദാക്കാനും നിര്‍ദേശിച്ചു. സര്‍ക്കാര്‍ ലിസ്റ്റ് റദ്ദാക്കിയെങ്കിലും ബിനിയെ പരിഗണിച്ചില്ല. അവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിച്ചതു മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമുള്ള കോണ്‍ഫിഡന്‍ഷ്യല്‍ റിപോര്‍ട് (സി.ആര്) ലഭ്യമല്ലെന്നും അത് ലഭിക്കുന്ന മുറയ്ക്ക് പരിഗണിക്കാം എന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതിനുശേഷം പ്രസിദ്ധീകരിച്ച പുതിയ ലിസ്റ്റില്‍ അവരെ ഉള്‍പ്പെടുത്തിയുമില്ല. നേരത്തേ 2001 -2004 കാലയളവിലെ മൂന്നു വര്‍ഷത്തെ കോണ്‍ഫിഡന്‍ഷ്യല്‍ റിപോര്‍ട് ഉണ്ടായിരിക്കെ, പുതുതായി ഒരു വര്‍ഷത്തെക്കൂടി ലഭിക്കാന്‍ കാത്തിരിക്കുന്നത് വിചിത്രവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനെതിരേയാണ് ബിനി ട്രിബ്യൂണലിനെ സമീപിച്ചത്. മുമ്പില്ലാത്ത അധിക സി.ആറിനു വേണ്ടിയുള്ള കടുംപിടുത്തം പലരുടെ കാര്യത്തിലും ഉണ്ടായിട്ടുണ്ടെന്നും വ്യക്തമായി. പി. എസ്.സിയിലെ ഒരു വനിതാ അംഗമാണ് ഡി.പി.സി യോഗത്തില്‍ ബിനിയുടെ കാര്യത്തില്‍ അധിക സി.ആറിനു വേണ്ടി കര്‍ക്കശ നിലപാടെടുത്തതെന്നു വ്യക്തമായിട്ടുണ്ട്. പൊതുമരാമത്ത് സെക്രട്ടറി ഉള്‍പ്പെടെ ഇതിന് അനുകൂലമായ നിലപാടാണു സ്വീകരിച്ചത്. അതിനു പിന്നിലെ താല്പര്യങ്ങളാണ് പുറത്തുവരാനുള്ളത്.
ബിനിയെ പുതിയ സ്ഥാനക്കയറ്റ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം എന്ന ട്രിബ്യൂല്‍ വിധി കഴിഞ്ഞ ദിവസം ചേര്‍ന്ന ഡി.പി.സി യോഗം അവഗണിച്ചതിനെതിരേ വീണ്ടും കോടതിയെ സമീപിക്കാനാണ് പരാതിക്കാരുടെ ആലോചന. പി.ഡബ്ല്യു.ഡിയില്‍ മാത്രമല്ല, മറ്റു വകുപ്പുകളിലും ഈ വിവാദത്തിന്റെ അലയൊലികള്‍ വൈകാതെ ഉണ്ടായേക്കും.

Keywords: PWD, Promotion, Kerala, Government, Fund, Administers tribunal, High court, Scam, DPC, PSC, Kalpetta, Bini.K, CR, Justice K.Balakrishnan, Malayalam news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.