തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍
Oct 6, 2015, 10:37 IST
തിരുവനന്തപുരം: (www.kvartha.com 06.10.2015) വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവസാനം പുറത്തിറക്കിയ വോട്ടര്‍പട്ടിക അനുസരിച്ച് മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ളത്. ഏറ്റവും കുറവ് വയനാട്ടിലാണ്. സംസ്ഥാനത്ത് സ്ത്രി വോട്ടര്‍മാരാണു കൂടുതലെന്നും പുതിയ വോട്ടര്‍പട്ടിക വ്യക്തമാക്കുന്നു.
സംസ്ഥാന ഇലക്ഷന്‍ കമ്മിഷന്‍ അവസാനം പുറത്തിറക്കിയ വോട്ടര്‍പട്ടികയില്‍ 2,49,88,498 പേര്‍ക്കാണു വോട്ടവകാശം ഉള്ളത്, ഇതില്‍ 1,29,81,301 സ്ത്രിവോട്ടര്‍മാരും 1,20,07,115 പേര്‍പുരുഷമാരുമാണ്. എല്ലാ ജില്ലകളിലും സ്ത്രി വോട്ടര്‍മാരാണു കൂടുതല്‍.
മലപ്പുറം ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം 28,76,835 ആണ്. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. 5,71,392 വോട്ടര്‍മാര്‍. മലപ്പുറം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ലക്കാണ് 25,90,470 വോട്ടര്‍മാര്‍. പത്തനംതിട്ട വയനാട്, ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ വോട്ടര്‍മാരുടെ എണ്ണം 10 ലക്ഷത്തില്‍ താഴെയാണ്. സംസ്ഥാനത്ത് 82 ഭിന്നലിംഗവോട്ടര്‍മാരും ഉണ്ട്.
Keywords: Kerala, Panchayath election, voters, state election commission, Malappuram, Wayanad
സംസ്ഥാന ഇലക്ഷന്‍ കമ്മിഷന്‍ അവസാനം പുറത്തിറക്കിയ വോട്ടര്‍പട്ടികയില്‍ 2,49,88,498 പേര്‍ക്കാണു വോട്ടവകാശം ഉള്ളത്, ഇതില്‍ 1,29,81,301 സ്ത്രിവോട്ടര്‍മാരും 1,20,07,115 പേര്‍പുരുഷമാരുമാണ്. എല്ലാ ജില്ലകളിലും സ്ത്രി വോട്ടര്‍മാരാണു കൂടുതല്‍.
മലപ്പുറം ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം 28,76,835 ആണ്. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. 5,71,392 വോട്ടര്‍മാര്‍. മലപ്പുറം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ലക്കാണ് 25,90,470 വോട്ടര്‍മാര്‍. പത്തനംതിട്ട വയനാട്, ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ വോട്ടര്‍മാരുടെ എണ്ണം 10 ലക്ഷത്തില്‍ താഴെയാണ്. സംസ്ഥാനത്ത് 82 ഭിന്നലിംഗവോട്ടര്‍മാരും ഉണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.