New Website | ഔഷധ സസ്യങ്ങളെ കുറിച്ചറിയാന്‍ പുതിയ വെബ് സൈറ്റും പുസ്തകവും; കര്‍ഷകര്‍ക്ക് വിപണി ഒരുക്കുന്നതിന് വേണ്ട പ്രത്യേക പ്ലാറ്റ് ഫോം
Jul 26, 2023, 17:55 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ ഔഷധ സസ്യങ്ങളെ കുറിച്ചറിയാനുള്ള ഔഷധസസ്യ ബോര്‍ഡിന്റെ വെബ് സൈറ്റും പുസ്തകവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. 400 ഓളം ഔഷധ സസ്യങ്ങളെക്കുറിച്ചും അവയുടെ പ്രധാന ഉപയോഗത്തെക്കുറിച്ചുമുള്ള സമഗ്രമായ വെബ് സൈറ്റാണ് (www(dot)smpbkerala(dot)in/) സജ്ജമാക്കിയിരിക്കുന്നത്.
കര്‍ഷകര്‍ക്ക് വിപണി ഒരുക്കുന്നതിന് വേണ്ട പ്രത്യേക പ്ലാറ്റ് ഫോം ഇതിലൊരുക്കിയിട്ടുണ്ട്. ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍, സ്‌കീമുകള്‍, പദ്ധതികള്‍, നഴ് സറി, വിപണി തുടങ്ങിയ വിവിധങ്ങളായ വിവരങ്ങള്‍ ഇതില്‍ നിന്നും ലഭ്യമാകും. 350 ഓളം ഔഷധ സസ്യങ്ങള്‍ ഉള്‍കൊള്ളിച്ചതാണ് 'മേജര്‍ മെഡിസിനല്‍ പ്ലാന്റ്സ് ഓഫ് കേരള' എന്ന പുസ്തകം. സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഔഷധസസ്യങ്ങളെപ്പറ്റി അടുത്തറിയാന്‍ ഈ വെബ് സൈറ്റും പുസ്തകവും സഹായിക്കും.
ആരോഗ്യ വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി മുഹമ്മദ് ഹനീശ്, ഔഷധ സസ്യബോര്‍ഡ് ചീഫ് എക്സി. ഓഫീസര്‍ ഡോ. ടികെ ഹൃദിക്, ഐ എസ് എം ഡയറക്ടര്‍ ഡോ. കെ എസ് പ്രിയ, ഡി എ എം ഇ ഡോ. ശ്രീകുമാര്‍, ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
കര്‍ഷകര്‍ക്ക് വിപണി ഒരുക്കുന്നതിന് വേണ്ട പ്രത്യേക പ്ലാറ്റ് ഫോം ഇതിലൊരുക്കിയിട്ടുണ്ട്. ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍, സ്‌കീമുകള്‍, പദ്ധതികള്‍, നഴ് സറി, വിപണി തുടങ്ങിയ വിവിധങ്ങളായ വിവരങ്ങള്‍ ഇതില്‍ നിന്നും ലഭ്യമാകും. 350 ഓളം ഔഷധ സസ്യങ്ങള്‍ ഉള്‍കൊള്ളിച്ചതാണ് 'മേജര്‍ മെഡിസിനല്‍ പ്ലാന്റ്സ് ഓഫ് കേരള' എന്ന പുസ്തകം. സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഔഷധസസ്യങ്ങളെപ്പറ്റി അടുത്തറിയാന്‍ ഈ വെബ് സൈറ്റും പുസ്തകവും സഹായിക്കും.
Keywords: New website and book to learn about medicinal plants; Special platform for farmers to prepare market, Thiruvananthapuram, News, Health, Health Minister, Veena George, New Website And Book, Medicinal Plants, Special Platform, Farmers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.