നീതുവും ഇബ്രാഹിം ബാദുഷയും അടുക്കുന്നത് ടിക് ടോകിലൂടെ; യുവതിയെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ പ്രേരിപ്പിച്ചത് കാമുകന്‍ തട്ടിയെടുത്ത 30 ലക്ഷവും സ്വര്‍ണവും വീണ്ടെടുക്കാനെന്ന് പൊലീസ്
Jan 7, 2022, 11:23 IST
കോട്ടയം: (www.kvartha.com 07.01.2022) കോട്ടയം മെഡികല്‍ കോളജില്‍ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്തത് കാമുകനെ ബ്ലാക് മെയില്‍ ചെയ്യാനെന്ന് പ്രതി നീതു മൊഴി നല്‍കിയതായി പൊലീസ്. തന്റെ സ്വര്‍ണവും പണവും കൈക്കലാക്കി കാമുകന്‍ ഇബ്രാഹിം ബാദുഷ വേറെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്നും കുട്ടിയെ കാട്ടി വിവാഹം മുടക്കി പണവും സ്വര്‍ണവും വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നും നീതു മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. താന്‍ പ്രസവിച്ച കുഞ്ഞാണെന്നു വിശ്വസിപ്പിച്ചു പണം തിരികെ വാങ്ങാനായിരുന്നുവത്രേ പദ്ധതി.
വണ്ടിപ്പെരിയാര്‍ 66-ാം മൈല്‍ വലിയതറയില്‍ എസ് ശ്രീജിത്തിന്റെയും അശ്വതിയുടെയും പെണ്‍കുഞ്ഞിനെയാണു യുവതി മോഷ്ടിച്ചത്. സംഭവത്തില്‍ കളമശേരി സ്വദേശി നീതു രാജാണ് (33) അറസ്റ്റിലായത്. കേസില്‍, കസ്റ്റഡിയിലെടുത്ത നീതുവിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷയെ (28) പൊലീസ് കോട്ടയത്ത് എത്തിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരമാണ് മെഡികല്‍ കോളജ് ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ അമ്മയുടെ മടിയില്‍നിന്നു നവജാത ശിശുവിനെ നീതു മോഷ്ടിക്കുന്നത്. എന്നാല്‍ സംഭവം നടന്ന് മൂന്നു മണിക്കൂറിനുള്ളില്‍ തന്നെ പൊലീസ് യുവതിയെ സമീപത്തെ ഹോടെലില്‍ നിന്നും പിടികൂടി. നഴ്‌സിന്റെ വേഷത്തിലെത്തിയ യുവതി കൊണ്ടുപോയ ശിശുവിനെ വീണ്ടെടുത്ത് പൊലീസ് അമ്മയ്ക്കു കൈമാറുകയും ചെയ്തു.
ഊണു വാങ്ങാന്‍ കുഞ്ഞിന്റെ പിതാവ് ശ്രീജിത്ത് പുറത്തുപോയ സമയത്തു നഴ്‌സിന്റെ വേഷത്തില്‍ വാര്‍ഡിലെത്തി അശ്വതിയെ സമീപിച്ച നീതു, കുഞ്ഞിന് മഞ്ഞനിറമുണ്ട്, പരിശോധിക്കണം എന്നു പറഞ്ഞ് വാങ്ങിക്കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ കിട്ടാതെ വന്നതോടെയാണു മോഷണമാണെന്നു മനസ്സിലായത്.
തട്ടിയെടുത്ത കുഞ്ഞുമായി, താമസിച്ചിരുന്ന ഹോടെലില്‍ എത്തിയ നീതു ടാക്‌സിയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണു പിടിയിലായത്. കുഞ്ഞിനെ തട്ടിയെടുക്കുമ്പോള്‍ നീതുവിനൊപ്പം എട്ടു വയസ്സുള്ള ആണ്‍കുട്ടിയുമുണ്ടായിരുന്നു. ഇതു തന്റെ മകനാണെന്നു നീതു പൊലീസിനോടു പറഞ്ഞു. തിരുവല്ല സ്വദേശിയായ നീതു കൊച്ചിയില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ പ്ലാനറാണ്.
നീതുവും ഇബ്രാഹിമും തമ്മിലുള്ള ബന്ധം ഇരു വീട്ടുകാര്‍ക്കും അറിയാമെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. ഇബ്രാഹിമില്‍ നിന്നും നേരത്തെ നീതു ഗര്‍ഭിണി ആയിരുന്നുവെങ്കിലും അത് അലസിപ്പോയിരുന്നു. എന്നാല്‍ ഈ വിവരം നീതു ഇബ്രാഹിമിനെ അറിയിച്ചിരുന്നില്ല. ഇപ്പോള്‍ തന്നെ വഞ്ചിച്ച് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെയാണ് നീതു കുഞ്ഞിനെ കാട്ടി ബ്ലാക് മെയില്‍ ചെയ്യാന്‍ തീരുമാനിച്ചത്.

Keywords: 'Newborn abducted from Kottayam MCH to blackmail lover, recover Rs 30 lakh,' say accused, Kottayam, Medical College, Child, Missing, Police, Arrested, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.