ആദിവാസി യുവതി പ്രസവിച്ച നവജാത ശിശു പോഷകാഹാരക്കുറവ് മൂലം മരിച്ചു; സംഭവം മൂടിവയ്ക്കാന്‍ ശ്രമിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍

 


പത്തനംതിട്ട: (www.kvartha.com 15/11/2017) പത്തനംതിട്ട ജില്ലയിലെ ചാലക്കയത്ത് ഉള്‍വനത്തില്‍ ആദിവാസി യുവതി പ്രസവിച്ച നവജാത ശിശു മരിച്ചു. പമ്പാ ചാലക്കയത്തിന് മൂന്ന് കിലോമീറ്ററോളം ഉള്‍വനത്തില്‍ കഴിഞ്ഞ ഒന്‍മ്പതാം തീയതി ഞയറാഴ്ച്ചയാണ് 16 കാരിയായ പെണ്‍കുട്ടി ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. എന്നാല്‍ ജനിച്ച് മൂന്ന് ദിവസത്തിന് ശേഷം കുട്ടി മരണപ്പെട്ടു. പ്രദേശത്തെ ട്രൈബല്‍ പ്രമോട്ടര്‍ വിവരം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും സംഭവം മറച്ച് വക്കാനാണ് അധികൃതര്‍ ശ്രമിച്ചത്.

പോഷകാഹാരക്കുറവ് മൂലമുള്ള തൂക്കക്കുറവും അനാരോഗ്യവുമാണ് മരണകാരണമെന്നാണ് ഇപ്പോള്‍ അധികൃതരുടെ വിശദീകരണം. ഗര്‍ഭിണിയായിരിക്കെ പെണ്‍കുട്ടി പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ഡിഎം ഓ പറയുന്നു. 14 ആം വയസിലും ഈ പെണ്‍കുട്ടി പ്രസവിച്ചിരുന്നു. മരിച്ച കുഞ്ഞിന്റെ മൃതദേഹം ഇനിയും കണ്ടെത്തിയിട്ടില്ല. പമ്പാ ചാലക്കയത്ത് താമസിച്ചിരുന്ന ഇവര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഉള്‍വനത്തിലേക്ക് താമസം മാറ്റിയത്.

ആദിവാസി യുവതി പ്രസവിച്ച നവജാത ശിശു പോഷകാഹാരക്കുറവ് മൂലം മരിച്ചു; സംഭവം മൂടിവയ്ക്കാന്‍ ശ്രമിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pathanamthitta, Kerala, Tribal Women, Death, New Born Child, DMO, Deadbody,  Newborn baby born in  tribal woman died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia