Police Investigation | മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം അടിച്ചുതകര്‍ത്ത സംഭവം; പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു
Aug 17, 2023, 12:22 IST
തിരുവനന്തപുരം: (www.kvartha.com) നെയ്യാറ്റിന്‍കരക്ക് സമീപം പൊന്‍വിളയില്‍ ഉമ്മന്‍ചാണ്ടിയുടെ സ്തൂപം അടിച്ചുതകര്‍ത്തതില്‍ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞദിവസം യൂത് കോണ്‍ഗ്രസ് സ്ഥാപിച്ച സ്തൂപം ബുധനാഴ്ച (16.08.2023) വൈകിട്ടാണ് തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ആരാണ് എന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, ഇത് ചെയ്തത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് യൂത് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. തുടര്‍ന്ന് ആക്രമണത്തിന് പിന്നിലുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യൂത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതിഷേധിച്ച് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്ച് നടത്തി.എന്നാല്‍ ആരോപണം നിഷേധിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി.
Keywords: News, Kerala, Kerala-News, News-Malayalam, Neyyattinkara, Police Investigation, Late CM, Oommen Chandy, Column Destroyed, Neyyattinkara: Police investigation in late CM Oommen Chandy column destroyed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.