സുഹൃത്തിനൊപ്പം വിവാഹത്തിനെത്തിയ നൈജീരിയക്കാരന്‍ പോലീസ് കസ്റ്റഡിയില്‍
Nov 25, 2014, 11:33 IST
കൊല്ലം: (www.kvartha.com 25.11.2014 ) സുഹൃത്തിനൊപ്പം ബന്ധുവിന്റെ വിവാഹത്തിനെത്തിയ നൈജീരിയന്‍ വിദ്യാര്‍ത്ഥി പോലീസിന്റെ കസ്റ്റഡിയില്‍. വിസാ കാലാവധി തീര്‍ന്നതിന്റെ പേരില്‍ കൊല്ലം പോലീസ് തടഞ്ഞുവെച്ചിരിക്കുന്ന നൈജീരിയന്‍ സ്വദേശിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് ഇയാളുടെ സുഹൃത്ത്.
ചെന്നൈയില്‍ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയായ അഡുനോള അകാന്‍ബി സുഹൃത്തായ അഷ്‌റഫിനൊപ്പം കൊല്ലത്ത് ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിസ കാലാവാധി തീര്‍ന്നെന്ന കാരണത്താല്‍ പോലീസ് പിടികൂടിയത്. 2014 മെയ് 19 നാണ് ഇയാളെ കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മെയ് 21 ന് റിമാന്‍ഡ് ചെയ്ത് പൂജപ്പുര ജയിലിലേക്കയച്ചു.
ഇയാളുടെ ജാമ്യാപേക്ഷയില്‍ നവംമ്പര്‍ 21 ന് കടുത്ത ഉപാധികളോടെ കൊല്ലം സി.ജെ.എം കോടതി ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിച്ചിട്ടും കമ്മീഷണര്‍ ഓഫീസില്‍ ഇയാളെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അതിനാല്‍ ഹൈക്കോടതിയില്‍ ഹാജരാക്കണമെന്നും ചൂണ്ടികാട്ടി ഇയാളുടെ സുഹൃത്തായ എം.ബി.എ വിദ്യാര്‍ത്ഥി അഖിനോള അഖിന്‍കുമി ഐറ്റോളയാണ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്. ജാമ്യ ഉപാധിയില്‍ ഇയാളെ ഇന്ത്യ കടത്തി വിടണമെന്ന് കോടതി നിര്‍ദേശിച്ചതിനാലാണ് തടഞ്ഞുവെച്ചിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്.
Keywords : Foreign, Visa, Arrest, Custody, Police, Nigeria, Marraige, Relative, Function.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.