എമേര്‍ജിംഗ് കേരളയില്‍ ക്യാബറേ ഡാന്‍സും ഡിസ്ക്കോതെക്കും

 


എമേര്‍ജിംഗ് കേരളയില്‍ ക്യാബറേ ഡാന്‍സും ഡിസ്ക്കോതെക്കും
തിരുവനന്തപുരം: എമേര്‍ജിംഗ് കേരള പദ്ധതിയില്‍ ക്യാബറേ ഡാന്‍സ് ക്ലബും ഡിസ്ക്കോതെക്കും. തിരുവനന്തപുരം വേളി ഗോള്‍ഫ് ക്ലബിന്‌ സമീപത്താണ്‌ നിശാക്ലബ് തുടങ്ങാന്‍ നീക്കം നടക്കുന്നത്. അര്‍ബന്‍ എന്റര്‍ടെയ്ന്മെന്റ് സെന്റര്‍ എന്ന പേരില്‍ ഇന്‍ കല്‍ തയ്യാറാക്കിയ എമേര്‍ജിംഗ് കേരളയില്‍ സമര്‍പ്പിക്കേണ്ട പദ്ധതിയിലാണ്‌ നിശാക്ലബും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

40,000 ചതുരശ്ര അടി വിസ്തീര്‍ണം വരുന്ന ബഹുനില കെട്ടിടത്തിലാണ്‌ നിശാക്ലബ് നിര്‍മ്മിക്കുക. 200 കോടിയാണ്‌ ഈ പദ്ധതിക്കായി നിര്‍മ്മാണചിലവ് കണക്കാക്കിയിരിക്കുന്നത്. കെട്ടിടത്തിന്റെ നിര്‍മ്മാണം നിലവിലെ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ക്ക് ബാധകമാകില്ലെന്ന ആരോപണവും ഇതിനോട് സംബന്ധിച്ച് ഉയരുന്നുണ്ട്. പദ്ധതിയുടെ 27 ശതമാനം മുതല്‍മുടക്ക് സര്‍ക്കാരിനാണ്‌. ബാക്കി വരുന്ന 76 ശതമാനം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കും. 

എമര്‍ജിംഗ് കേരളയുടെ ഔദ്യോഗീക വെബ്സൈറ്റില്‍ നിന്ന്‌ ഈ പദ്ധതിയുടെ പ്രൊജക്ടിലേയ്ക്ക് ഡയറക്ട് ലിങ്ക് നല്‍കാത്തതും പദ്ധതിക്ക് സുതാര്യത നല്‍കാത്തതും സംശയത്തിന്‌ ഇടവരുത്തിയിട്ടുണ്ട്. എമേര്‍ജിംഗ് കേരളയില്‍ പദ്ധതി നേരിട്ട് സമര്‍പ്പിക്കാനാണ്‌ ഇന്‍ കലിന്റെ തീരുമാനം.

Keywords: Emerging Kerala, Kerala, Controversy, Thiruvananthapuram, Night club, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia