കോഴിക്കോട്: നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പൂകാരി കൊല്ലപ്പെടാനിടയായ സാഹചര്യം അതിദാരുണവും മനസാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന് ആര്.എം.പി. സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞു. കൊലപാതകികള്‍ ആരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഭരണമുന്നണിയിലെ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ അംഗം തന്നെ ഈ കൊലപാതകത്തിലെ മുഖ്യപ്രതിയായ സ്ഥിതിക്ക് പഴുതകളടച്ചുള്ള അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണത്തിന്റെ തണലില്‍ അഴിമതിയും കൊലപാതകവും ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ അണികളെ കയറൂഴി വിട്ടിരിക്കുകയാണെന്ന് ആര്.എം.പി. മലപ്പുറം ജില്ലാ സെക്രട്ടറി എന്‍. രാമകൃഷ്ണന് മാസ്റ്റര്‍ ആരോപിച്ചു. കൊല്ലപ്പെട്ട രാധയ്ക്ക് കോണ്‍ഗ്രസ് ഉന്നതരുമായി ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കേണ്ടതാണെന്നും അതറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് നിലമ്പൂര്‍ കോവിലകത്തുമുറി ചിറയ്ക്കല്‍ വീട്ടില്‍ രാധ(49)യെ കോണ്‍ഗ്രസ് ഓഫീസിന് സമീപത്തെ ആളൊഴിഞ്ഞ കുളത്തില്‍ ചാക്കില്‍കെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്. മന്ത്രി ആര്യാടന് മുഹമ്മദിന്രെ പേഴ്സണല്‍ സ്റ്റാഫ് അംഗം ബിജു നായര്‍ ഉള്‍പ്പെടെ രണ്ടുപേരെകൊലപാതകവുമായി പോലീസ് അറസ്റ്റുചെയ്തിരുന്നു. ബിജുവിന്റെ അവിഹിത ബന്ധങ്ങളെക്കുറിച്ച് അറിയാമായിരുന്ന രാധ അത് പുറത്തുപറയുമെന്ന് പേടിച്ചാണ് രാധയെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ബിജു പറഞ്ഞിരുന്നു.
എന്നാല്‍ രണ്ടു ദിവസം രാധയെ കൊന്ന് ഓഫീസിലൊളിപ്പിച്ചിട്ടും ആരും അറഞ്ഞില്ലെന്ന ബിജുവിന്റെ മൊഴി സംശയാസ്പദമാണെന്ന് സിപിഎം ആരോപിച്ചിരുന്നു. കോണ്‍ഗ്രസിലെ പല ഉന്നതരുടേയും രഹസ്യങ്ങള്‍ രാധയ്ക്ക് അറിയാമായിരുന്നെന്നും ബിജു ബിനാമി മാത്രമാണെന്നും രാധയുടെ സഹോദരന് പോലീസിന് മൊഴികൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ആര്.എം.പി നേതാക്കളുടെ പ്രസ്താവന.
Related News:
കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയുടെ കൊലപാതകം: മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അടക്കം 2 പേര് അറസ്റ്റില്‍
നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയുടെ കൊലപാതകത്തിനു പിന്നില്‍ പ്രമാണികള്‍: പിണറായി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : Nilamboor, Murder, Radha, Congress, Minister, RMP, Seek, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.