നിലവിളക്ക് ഒരിക്കലും കത്തിക്കില്ല; വിവാദത്തില്‍ നിലപാടിലുറച്ച് പി.കെ അബ്ദുര്‍ റബ്ബ്
Aug 2, 2015, 17:48 IST
മലപ്പുറം: (www.kvartha.com 02.08.2015) നിലവിളക്ക് വിവാദത്തില്‍ മുന്‍ നിലപാടിലുറച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുര്‍ റബ്ബ്. ഇനിയും ഒരു ചടങ്ങിലും താന്‍ നിലവിളക്ക് കത്തിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിളക്ക് കത്തിക്കുന്നത് ലീഗിന്റെ പാരമ്പര്യമല്ല. സി.എച്ച് മുഹമ്മദ് കോയ അടക്കമുള്ള ലീഗിന്റെ സമുന്നത നേതാക്കളൊന്നും നിലവിളക്ക് കത്തിച്ചിരുന്നില്ലെന്നും പി.കെ അബ്ദുര്‍ റബ്ബ് കോഴിക്കോട്ട് പറഞ്ഞു.
വിവാദത്തില്‍ താന്‍ ഒറ്റപ്പെട്ടതായി കരുതുന്നില്ല. നിലവിളക്ക് വിവാദം തനിക്ക് ഒരു തരത്തിലും വിഷമം ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഒരു പൊതുചടങ്ങില്‍ നിലവിളക്ക് കത്തിക്കാന്‍ അബ്ദുര്‍ റബ്ബ് വിസമ്മതിച്ചാണ് വിവാദമായത്. വേദിയില്‍ വെച്ച് നടന് മമ്മൂട്ടി മന്ത്രിയെ വിമര്‍ശിച്ചതാണ് കൂടുതല്‍ വിവാദത്തിലേക്ക് നീങ്ങാന്‍ വഴിയൊരുക്കിയത്.
അതിനിടയില്‍ മന്ത്രി എം.കെ മുനീറും, കെ.എം ഷാജി എം.എല്‍.എയും അബ്ദുര്‍ റബ്ബിന് അനുകൂലമല്ലാത്ത നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ നിലവിളക്ക് കത്തിക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍നിലപാട് ആവര്‍ത്തിച്ച് പി.കെ അബ്ദുര്‍ റബ്ബ് രംഗത്തെത്തിയത്.

Keywords : Malappuram, Minister, P.K Abdul Rab, Kerala, Controversy, Nilavilakku.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.