Nipah Alert | മഞ്ചേരി മെഡികല്‍ കോളജില്‍ പനിയും അപസ്മാര ലക്ഷണവുമുള്ള ഒരാള്‍ നിരീക്ഷണത്തില്‍; കോഴിക്കോടിന് പിന്നാലെ മലപ്പുറം ജില്ലയിലും നിപ ജാഗ്രതാ നിര്‍ദേശം

 


മലപ്പുറം: (www.kvartha.com) കോഴിക്കോടിന് പിന്നാലെ മലപ്പുറം ജില്ലയിലും ആരോഗ്യവകുപ്പ് നിപ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മഞ്ചേരി മെഡികല്‍ കോളജില്‍ പനിയും അപസ്മാര ലക്ഷണവുമുള്ള ഒരാള്‍ നിരീക്ഷണത്തില്‍ കഴിയുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്‍കരുതല്‍. 

ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. അതേസമയം, ഇതുവരെ നിപ സ്ഥിരീകരിച്ചവരുമായി ഇയാള്‍ക്ക് സമ്പര്‍ക്കമില്ല. എന്നാല്‍ രോഗലക്ഷണമുള്ള സാഹചര്യത്തിലാണ് സ്രവം പരിശോധനയ്ക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്.
Nipah Alert | മഞ്ചേരി മെഡികല്‍ കോളജില്‍ പനിയും അപസ്മാര ലക്ഷണവുമുള്ള ഒരാള്‍ നിരീക്ഷണത്തില്‍; കോഴിക്കോടിന് പിന്നാലെ മലപ്പുറം ജില്ലയിലും നിപ ജാഗ്രതാ നിര്‍ദേശം

കലക്ടറുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പു മേധാവികളുടെ ജില്ലാതല യോഗം ചേര്‍ന്നു. മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് കലക്ടര്‍ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട്ട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറത്തും ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ പ്രത്യേക നിപ കണ്‍ട്രോള്‍ റൂം സെലും(Cell) ആരംഭിച്ചിട്ടുണ്ട്.

Keywords:  Nipah alert issued in Malappuram; One patient under observation in Manjeri Medical College, Malappuram, News, Health, Nipah Alert, Manjeri Medical College, Treatment, Observation, Health, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia