Nipah | പൂനെ എന്‍ഐവിയുടെ മൊബൈല്‍ ലാബ് കോഴിക്കോട്ടെത്തി; ഇനി നിപ പരിശോധനാ ഫലം ഉടനടി ലഭ്യം
Sep 14, 2023, 12:01 IST
കോഴിക്കോട്: (www.kvartha.com) പൂനെ എന്‍ഐവിയുടെ(നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് വൈറോളജി) മൊബൈല്‍ ലാബ് കോഴിക്കോടെത്തി. ഇതോടെ നിപ പരിശോധനകള്‍ ഇനി കോഴിക്കോട്ട് നടത്തി ഫലം ഉടനടി ലഭ്യമാവുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ നിപ രോഗബാധയുടെ ആശങ്കയ്ക്ക് ഇടയില്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂടിലേക്ക് പരിശോധനയ്ക്ക് അയച്ച 11 പേരുടെ പരിശോധനാ ഫലം കൂടി വ്യാഴാഴ്ച എത്തും.
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസംഘം കോഴിക്കോട്ട് എത്തി. ഇവര്‍ ഗസ്റ്റ് ഹൗസില്‍ ആരോഗ്യ വകുപ്പ് അധികൃതരുമായി യോഗം ചേരുകയാണ്. ഇതിനു ശേഷം നിപ ബാധിത മേഖലകളിലേക്കു പോകും. ആദ്യം കുറ്റ്യാടിയില്‍ പരിശോധന നടത്തിയശേഷം ആയഞ്ചേരി പഞ്ചായതിലേക്ക് പോവും.
അതേസമയം, കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. ആള്‍ക്കൂട്ട നിയന്ത്രണത്തിനായി ഈ മാസം 24 വരെ കോഴിക്കോട് ജില്ലയില്‍ വലിയ പരിപാടികള്‍ ഒഴിവാക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ പ്രാഫഷനല്‍ കോളജുകള്‍, അങ്കണവാടി, മദ്രസ ഉള്‍പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴം, വെള്ളി ദിവസങ്ങളില്‍ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച പഞ്ചായതുകളില്‍ നിയന്ത്രണം കടുപ്പിച്ചു.
Keywords: Nipah outbreak: Results of 11 samples to arrive today, central team to reached Kozhikode, Kozhikode, News, Nipah Outbreak, Collector, Meeting, Central Team, Health, Result, Patient, Treatment, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.