Nipah Suspected | ഒരാഴ്ചയ്ക്കിടയില്‍ പനി ബാധിച്ച് 2 അസ്വാഭാവിക മരണങ്ങള്‍; കോഴിക്കോട് നിപ സംശയം; കേരളം വീണ്ടും ജാഗ്രതയില്‍; ചികിത്സയിലുള്ള 4 പേരില്‍ ഒരാളുടെ നില ഗുരുതരമെന്ന് റിപോര്‍ട്
Sep 12, 2023, 08:21 IST
കോഴിക്കോട്: (www.kvartha.com) സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം നിപ ഭീതി ഉയര്‍ന്നതോടെ പരിശോധന ഫലത്തിനായി കാത്ത് കേരളം. ജില്ലയില്‍ ഒരാഴ്ചയ്ക്കിടയില്‍ പനി ബാധിച്ചു രണ്ട് അസ്വാഭാവിക മരണങ്ങള്‍ റിപോര്‍ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മരിച്ച രണ്ടു പേര്‍ക്ക് നിപ സംശയിക്കുന്നതിനെ തുടര്‍ന്നാണ് ഇത്. ശരീര സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ലഭിച്ചതിനു ശേഷമേ നിപയാണോ എന്ന സ്ഥിരീകരണം ലഭിക്കുകയുള്ളു.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു രണ്ടു മരണങ്ങളും. മരിച്ച രണ്ട് പേര്‍ക്കും നിപ ലക്ഷണങ്ങള്‍ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. ഇവരിലൊരാളുടെ നാല് ബന്ധുക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമെന്നാണ് പുറത്തുവരുന്ന വിവരം. മരിച്ചവരുടെ ബന്ധുക്കളും ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകരുമടക്കം നിരീക്ഷണത്തിലാണ്.
നിപ ലക്ഷണങ്ങള്‍ കണ്ട സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രി വിവരം സര്‍കാരിനെ അറിയിച്ചത്. തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേരുകയായിരുന്നു. ആരോഗ്യ ഡയറക്ടറും മെഡികല്‍ വിദ്യാഭ്യാസ ഡയറക്ടറും ചൊവ്വാഴ്ച (12.09.2023) കോഴിക്കോട് എത്തും. നേരത്തെ രണ്ട് വട്ടം നിപ റിപോര്‍ട് ചെയ്തിട്ടുള്ളതിനാല്‍ ഇത് പ്രകാരമുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്.
2018 മെയ് മാസത്തിലാണ് കേരളത്തില്‍ ആദ്യമായി നിപ സ്ഥിരീകരിച്ചത്. അന്ന് 17 പേര്‍ക്കാണ് ഒന്നിന് പുറകെ ഒന്നായി കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ജീവന്‍ നഷ്ടമായത്. 2021 ല്‍ വീണ്ടും നിപ ബാധ റിപോര്‍ട് ചെയ്തു. ഒരു ജീവന്‍ അപ്പോഴും നഷ്ടമായി. തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം നിപ ബാധ കേരളത്തെ അലട്ടിയിരുന്നില്ല.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.