Nipah Virus | നിപ വൈറസ് രോഗബാധ; കണ്ണൂര്‍ മെഡികല്‍ കോളജില്‍ മാസ്‌ക് നിര്‍ബന്ധമാക്കി
Sep 15, 2023, 22:35 IST
കണ്ണൂര്‍: (www.kvartha.com) നിപ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ആശുപത്രിയില്‍ വരുന്ന എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിപ സംശയിക്കുന്ന രോഗികള്‍ വന്നാല്‍ ആവശ്യമായ പരിചരണം നല്‍കാന്‍ ഡോ പ്രമോദിന്റെ നേതൃത്വത്തില്‍ നോഡല്‍ ഓഫീസറായി ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ യൂനിറ്റ് ആരംഭിച്ചിട്ടുണ്ട്.
ആശുപത്രിയിലുളള രണ്ടാം നിലയില്‍ മുന്‍പ് കോവിഡ് ആവശ്യത്തിനായി ഉപയോഗിച്ച ലിഫ്റ്റ് നിപ വ്യാധിക്കുളള കമിറ്റഡ് ലിഫ്റ്റായി ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 505-വാര്‍ഡ് ഐസൊലേഷന്‍ വാര്‍ഡായി സജ്ജീകരിച്ചതിനാല്‍ ഈ വാര്‍ഡിലേക്ക് പുതിയ അഡ്മിഷന്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ആശുപത്രിയില്‍ സന്ദര്‍ശകരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രധാന പ്രവേശന കവാടത്തിലേക്ക് പുറമേയുളള എന്‍ട്രി എക്സിറ്റ് പോയന്റുകള്‍ അടച്ചിടും.
പുതിയ ലിഫ്റ്റുകള്‍ രോഗികള്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നപ നിയന്ത്രണ കാലയളവില്‍ രോഗികളും കൂട്ടിരിപ്പുകാരും നിയന്ത്രണവുമായി സഹകരിക്കണമെന്നും പൊതുജനങ്ങള്‍ പരമാവധി ആശുപത്രി സന്ദര്‍ശനം കുറയ്ക്കണമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
പുതിയ ലിഫ്റ്റുകള്‍ രോഗികള്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നപ നിയന്ത്രണ കാലയളവില്‍ രോഗികളും കൂട്ടിരിപ്പുകാരും നിയന്ത്രണവുമായി സഹകരിക്കണമെന്നും പൊതുജനങ്ങള്‍ പരമാവധി ആശുപത്രി സന്ദര്‍ശനം കുറയ്ക്കണമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
Keywords: Nipah virus infection; Mask made mandatory in Kannur Medical College, Kannur, News, Nipah Virus Infection, Mask, Kannur Medical College, Health, Patient, Visitors, Nodal Officer, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.