നിര്‍ഭയ പദ്ധതിയോ? സംസ്ഥാന സര്‍ക്കാരിനു പുല്ലുവില; ഞങ്ങള്‍ ഇക്കാര്യം നേരത്തെ റിപോര്‍ട്ട് ചെയ്തു

 


തിരുവനന്തപുരം: കേന്ദ്രത്തിനുപോലും മാതൃകയായി മാറിയ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ഭയപദ്ധതി, ഡല്‍ ഹി കൂട്ട ബലാല്‍സംഗത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അനാഥാവസ്ഥയില്‍. നിര്‍ഭയ പദ്ധതിക്ക് സര്‍ക്കാര്‍  വേണ്ടത്ര പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ ലിഡാ ജേക്കബ് ഉപദേശക സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചു മാസങ്ങളായിട്ടും പകരം ആര്‍ക്കെങ്കിലും പൂര്‍ണ ചുമതല ന കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഏറെ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന നിര്‍ഭയ പദ്ധതി നാഥനില്ലാക്കളരിയായി മാറിയതിനെക്കുറിച്ചു കഴിഞ്ഞ സെപ്റ്റംബര്‍ ഒടുവില്‍ കെ വാര്‍ത്ത റിപോര്‍ട്ടു ചെയ്തിരുന്നു. വിവിധ സ്ത്രീ സംഘടനകള്‍ ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും സാമൂഹ്യനീതി മന്ത്രി ഡോ. എം കെ മുനീറിന്റെയും ശ്രദ്ധയില്‍പെടുത്തുകയും അവര്‍ നിര്‍ഭയ പദ്ധതി സമഗ്രമായി നടപ്പാക്കാന്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്‌തെങ്കിലും ധനകാര്യ വകുപ്പിന്റെ നിസ്സഹകരണമാണ് പദ്ധതി അട്ടിമറിക്കപ്പെടാന്‍ കാരണമായത്. ഇരകളാക്കപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കു രാജ്യത്തിനു തന്നെ മാതൃകയായി സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കിയ പദ്ധതിയാണ് നിര്‍ഭയ.

ലിഡാ ജേക്കബിനെ സര്‍ക്കാര്‍ പ്രത്യേക താല്പര്യമെടുത്താണ് നിര്‍ഭയയുടെ ഉപദേശ സമിതി അധ്യക്ഷയാക്കിയത്. എന്നാല്‍ നിര്‍ഭയയ്ക്ക് മതിയായ ജീവനക്കാരെ നല്‍കുകയോ കൊള്ളാവുന്ന ഓഫീസ് പോലും കൊടുക്കുകയോ ചെയ്തില്ല. ഇതില്‍ മനംമടുത്താണ് ലിഡാ ജേക്കബ് പദവി ഒഴിഞ്ഞത്. കാര്യങ്ങള്‍
നേരിട്ടും അല്ലാതെയും ലിഡാ ജേക്കബ് മന്ത്രിയെയും വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു. എന്നാല്‍ എത്രയും വേഗം ജീവനക്കാരെ ഡെപ്യൂട്ടേഷന്‍ വഴി നിയമിക്കുമെന്നും ഓഫീസും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുമെന്നും ആവര്‍ത്തിക്കുക മാത്രമാണു ചെയ്തത്.
നിര്‍ഭയ പദ്ധതിയോ? സംസ്ഥാന സര്‍ക്കാരിനു പുല്ലുവില; ഞങ്ങള്‍ ഇക്കാര്യം നേരത്തെ റിപോര്‍ട്ട് ചെയ്തു
Lida Jacob

ആവശ്യങ്ങളില്‍ ചിലതു മാത്രം നടപ്പാക്കി. ബാക്കിയുള്ളവ നീട്ടിക്കൊണ്ടുപോവുകയാണ്. അതേസമയം, സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള മറ്റ് ഏജന്‍സികള്‍ക്ക് ഇതിനേക്കാള്‍ പരിഗണന നല്‍കുന്നുവെന്ന തോന്നല്‍ ലിഡാ ജേക്കബിന് ഉണ്ടാകുന്ന വിധത്തില്‍ പലതും അടുത്തയിടെ ഉണ്ടാവുകയും ചെയ്തതായി അറിയുന്നു. ഇതോടെ, നിര്‍ഭയ ഉപദേശക സമിതി അധ്യക്ഷയായി തുടരാനുള്ള താല്പര്യമില്ലായ്മ അവര്‍ തന്നെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും മന്ത്രി എം കെ മുനീറിനെയും അറിയിക്കുകയായിരുന്നു.

രാജിവയ്ക്കരുത് എന്ന് ഇരുവരും ആവശ്യപ്പെട്ടെങ്കിലും തന്നെ വിളിച്ചു വരുത്തി അപമാനിക്കുന്ന തരത്തിലാണ് സാമൂഹ്യ നീതി വകുപ്പ് പെരുമാറിയത് എന്ന വികാരമാണ് ലിഡാ ജേക്കബ് പ്രകടിപ്പിച്ചതെന്നാണു സൂചന.

കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ദേശീയതലത്തില്‍ നിര്‍ഭയ പദ്ധതിക്ക് 1000 കോടി രൂപ നീക്കിവയ്ക്കാന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം തീരുമാനിച്ചിരുന്നു. അതിനു മാതൃകയായത് കേരളത്തിലെ നിര്‍ഭയ പദ്ധതിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുകയും ചെയ്തു. ഇതിനിടയില്‍ തന്നെയാണ് നിര്‍ഭയയെ അവഗണിച്ച് ഇല്ലാതാക്കുന്ന തരത്തിലുള്ള നീക്കം ഉന്നത തലത്തില്‍  ഉണ്ടായത്.

നിര്‍ഭയയുടെ കീഴില്‍ സ്ത്രീകളുടെയും കുട്ടികളുടെയും നിര്‍ഭയമായ ജീവിതത്തിനു സഹായകമായ നിരവധി പദ്ധതികള്‍ ലിഡാ ജേക്കബിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയെങ്കിലും സര്‍ക്കാര്‍ അതൊന്നും നടപ്പാക്കാന്‍ വേണ്ടത്ര താല്പര്യം കാട്ടിയില്ലെന്ന പരാതിയും അവര്‍ സഹപ്രവര്‍ത്തകരോടും ചില ഐഎഎസ് ഉദ്യോസ്ഥരോടുതന്നെയും പറഞ്ഞു.

സാമൂഹ്യനീതി വകുപ്പിന്റെ മാത്രമല്ല, സര്‍ക്കാരിന്റെ തന്നെ അഭിമാന പദ്ധതിയായി പ്രഖ്യാപിക്കപ്പെട്ട നിര്‍ഭയയ്ക്ക് ഫലത്തില്‍ നാഥനില്ലാത്ത സ്ഥിതിയാണ് ഇപ്പോള്‍.

Related News:
ലിഡാ ജേക്കബ് രാജിവച്ചു; നിര്‍ഭയ പദ്ധതി നാഥനില്ലാക്കളരിയായി
Keywords:  Kerala, M.K. Muneer, District Collector, Nirbhaya project of Kerala state: still in dilemma, Lida Jacob resigns from Nirbhaya project, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia