ട്രെയിന്‍ യാത്രയ്ക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചതായി കെ എം മാണിയുടെ മരുമകളുടെ വെളിപ്പെടുത്തല്‍; ആരായിരിക്കാം ആ രാഷ്ട്രീയ പുത്രന്‍?

 


തിരുവനന്തപുരം: (www.kvartha.com 16.03.2018) കേരള രാഷ്ടീയത്തില്‍ മറ്റൊരു വിവാദം കൂടി തുറന്നിട്ട് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസിന്റെ വെളിപ്പെടുത്തല്‍. ട്രെയിന്‍ യാത്രയ്ക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചതായി പുതിയ പുസ്തകത്തിലാണ് നിഷ വെളിപ്പെടുത്തുന്നത്. കെ എം മാണിയുടെ മരുമകളും ജോസ് കെ മാണി എം പിയുടെ ഭാര്യയുമായ നിഷയുടെ വെളിപ്പെടുത്തലുകളെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പേരില്‍ ഇംഗ്ലീഷില്‍ ഉള്ള പുസ്തകം ഡിസി ബുക്‌സ് ആണ് പുറത്തിറക്കുന്നത്. ബുധനാഴ്ച വൈകിട്ട് കോട്ടയത്താണ് പുസ്തകം പ്രകാശനം ചെയ്തത്.

 ട്രെയിന്‍ യാത്രയ്ക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചതായി കെ എം മാണിയുടെ മരുമകളുടെ വെളിപ്പെടുത്തല്‍; ആരായിരിക്കാം ആ രാഷ്ട്രീയ പുത്രന്‍?

അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പിതാവിനെ സന്ദര്‍ശിക്കാന്‍ പോകവെയാണ് പ്രമുഖ നേതാവിന്റെ മകന്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചതെന്ന് നിഷ ആരോപിക്കുന്നു. എന്നാല്‍ എവിടെവച്ചാണ്, എന്നാണ് സംഭവം നടന്നതെന്ന് നിഷ വ്യക്തമാക്കുന്നില്ല. എന്നാലും നിഷാ ജോസിന്റെ വെളിപ്പെടുത്തല്‍ വരും നാളുകളില്‍ ചര്‍ച്ചയാകും.


Keywords: Nisha Jose K Mani reveals about tormentor, Thiruvananthapuram, News, Politics, Jose K Mani, K.M.Mani, Kottayam, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia