തെളിവുകള്‍ കൃത്രിമമുണ്ടാക്കി; പൊലീസ്, രാഷ്ട്രീയക്കാര്‍, മാധ്യമങ്ങള്‍ എന്നിവരുടെ ഗൂഢാലോചനയുടെ ഫലമായാണ് താന്‍ പ്രതിയായതെന്ന് മുഹമ്മദ് നിഷാം
Dec 12, 2015, 07:01 IST
തൃശൂര്‍: (www.kvartha.com 11.12.2015) ചന്ദ്രബോസ് വധക്കേസില്‍ പൊലീസ്, രാഷ്ട്രീയക്കാര്‍, മാധ്യമങ്ങള്‍ എന്നിവരുടെ ഗൂഢാലോചനയുടെ ഫലമായാണ് താന്‍ പ്രതിയായതെന്ന് മുഹമ്മദ് നിഷാം. ഇതിന് പുറമെ താന്‍ ബൈപോളാര്‍ (ഉന്മാദ വിഷാദ രോഗം) രോഗത്തിനു ചികിത്സ തേടുന്ന ആളാണെന്നും നിഷാം കോടതിയില്‍ സമര്‍പ്പിച്ച അധിക മറുപടി വിശദീകരണത്തില്‍ പറഞ്ഞു. 12 പേജുള്ള വിശദീകരണത്തില്‍ നിഷാം ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
താന്‍ വ്യവസായിയാണെങ്കിലും രാഷ്ട്രീയക്കാര്‍ക്ക് പിരിവോ മാധ്യമങ്ങള്‍ക്ക് പരസ്യമോ നല്‍കാറില്ല. അതിലുള്ള വിരോധത്താലാണ് അവര്‍ തനിക്കെതിരെ കള്ളക്കഥകളുണ്ടാക്കി കുടുക്കാന്‍ ശ്രമിക്കുന്നത്. സംഭവസമയത്ത് അന്വേഷണ ഉദ്യോഗസ്ഥനായ പേരാമംഗലം സിഐ പരുക്കേറ്റ തനിക്ക് ആവശ്യമായ ചികില്‍സ ലഭ്യമാക്കിയില്ല. ബിസിനസ് മീറ്റിങ്ങു കഴിഞ്ഞ് ഏറെ ക്ഷീണിതനായാണ് സംഭവ ദിവസം രാത്രി താന്‍ എത്തിയത്. ശോഭാസിറ്റിയുടെ ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു. ഭാര്യയെ വിളിച്ചു ഹര്‍ത്താലാണോയെന്നു ചോദിച്ചു. ഇതിനിടെ യൂണിഫോമിലല്ലാതെ ചന്ദ്രബോസ് വന്നു.
സ്റ്റിക്കര്‍ പതിക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ താനുമായി അടിപിടിയുണ്ടായി. ബാറ്റണുപയോഗിച്ചു തന്നെ അടിച്ചു. അതില്‍ തന്റെ വലതുകൈക്ക് പരുക്കുണ്ട്. അടിപിടിക്കിടെ സെക്യൂരിറ്റി ക്യാബിനകത്തേക്കു മറിഞ്ഞു വീണു. ഇതില്‍ ക്യാബിന്റെ ചില്ല് പൊട്ടി. ചന്ദ്രബോസിന്റെ ആക്രമണത്തില്‍ തന്റെ വലതു ചെവിക്കും കണ്ണിനും പരുക്കേറ്റു. താന്‍ വാഹനത്തില്‍ കയറി ഫൗണ്ടന്‍ ചുറ്റി വരുന്നതിനിടെ പൊട്ടിയ ചില്ലുമെടുത്തു ചന്ദ്രബോസ് തന്നെ ആക്രമിക്കാനായി വാഹനത്തിനു മുന്നിലേക്ക് എടുത്തു ചാടി. അങ്ങനെയാണ് വാഹനം ഇടിച്ചത്. മനപ്പൂര്‍വം ചെയ്തതല്ല.
മുന്നിലേക്ക് എടുത്തു ചാടിയപ്പോള്‍ ബ്രേക്ക് ചവിട്ടിയിരുന്നു. പരുക്കേറ്റ ചന്ദ്രബോസിനെ ഫൗണ്ടനില്‍ ഇരുത്തി. ഈ സമയം സെക്യൂരിറ്റി ജീവനക്കാര്‍ എനിക്കു നേരെ ഓടിവന്നു. ആശുപത്രിയില്‍ കൊണ്ടുപോകാനായി ഭാര്യയുമായി ചേര്‍ന്നു വാഹനത്തില്‍ കയറ്റി. ശോഭാസിറ്റിയിലെ ടോപ്പസ് ഫ്ലാറ്റിലെ പാര്‍ക്കിങ് ഏരിയായിലെത്തിയപ്പോള്‍ ചന്ദ്രബോസ് വാഹനത്തില്‍നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. അപ്പഴേക്കും പോലീസും മറ്റുള്ളവരും എത്തി. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കനാണ് പോലീസ് തന്നെ കൊണ്ടുപോയത്.
ചികിത്സ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സി ഐ തിരുനല്‍വേലി, ബംഗളുരു എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി. നാലു ദിവസം ബംഗളൂരുവില്‍ ബൈപോളാര്‍ ചികില്‍സയിലുമായിരുന്നു. സംഭവം നടന്ന് രാത്രി താന്‍ വള്ളിച്ചെരുപ്പായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ തന്റെ വീട്ടില്‍നിന്നു പൊലീസ് എടുത്തുകൊണ്ടുപോയ ഷൂസ് ആണു കോടതിയില്‍ തെളിവായി ഹാജരാക്കിയിരിക്കുന്നത്. ശാസ്ത്രീയ തെളിവുകളും കൃത്രിമമായി ഉണ്ടാക്കിയതാണെന്നും നിഷാം കോടതിയില്‍ പറഞ്ഞു.
Keywords: Thrissur, Kerala, Case, Court, Murder case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.