Commissioner | നിധിൻ രാജ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറായി ചുമതലയേറ്റു

 
Nithin Raj taking charge as Kannur City Police Commissioner
Nithin Raj taking charge as Kannur City Police Commissioner

Photo: Arranged

● നിധിൻ രാജ് കോഴിക്കോട് റൂറൽ എസ്.പി ആയിരുന്നു
● തലശ്ശേരിയിൽ അസിസ്റ്റന്റ് സൂപ്രണ്ടായി പ്രവർത്തിച്ചിട്ടുണ്ട്
● കാസർകോട് രാവണേശ്വരം സ്വദേശിയാണ്

കണ്ണൂർ: (KVARTHA) സിറ്റി പൊലീസ് കമ്മീഷണറായി നിധിൻ രാജ് ചുമതലയേറ്റു. കമ്മീഷണറേറ്റ് ആസ്ഥാനത്ത് അഡീഷണൽ എസ്.പി കെ വി വേണുഗോപാൽ, എ.സി.പിമാരായ ടി.കെ.രത്‌നകുമാർ, എ.വി.ജോൺ എന്നിവർ ചേർന്ന് പുതിയ കമ്മീഷണറെ സ്വീകരിച്ചു. 

കാസർകോട് രാവണേശ്വരം സ്വദേശിയായ നിധിൻ രാജ്, കോഴിക്കോട് റൂറൽ എസ്.പി ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. അവിടെ നിന്നാണ് അദ്ദേഹത്തിന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറായി സ്ഥാനമാറ്റം ലഭിച്ചിരിക്കുന്നത്. ഇതിനു മുൻപ് തലശേരിയിൽ അസിസ്റ്റന്റ് സൂപ്രണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. 

സർക്കാർ സ്‌കൂളിൽ പഠിച്ചാണ് സിവിൽ സർവീസ് പരീക്ഷയിൽ നിധിൻ രാജ് മികച്ച വിജയം നേടിയത്. പത്താം ക്ലാസ് വരെ രാവണീശ്വരം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണ് പഠിച്ചത്. പ്ലസ് ടു പഠനം കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്‌കൂളിലായിരുന്നു. കോട്ടയം ഗവ. എൻജിനീയറിങ് കോളജിലായിരുന്നു ഉന്നത പഠനം.

#NithinRaj #KannurPolice #KeralaPolice #PoliceCommissioner #IPSOfficer #GovernmentAppointments

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia