നിറ്റാ ജലാറ്റിന്റെ കൊച്ചിയിലുള്ള കോര്‍പറേറ്റ് ഓഫിസ് അക്രമികള്‍ തകര്‍ത്തു

 


കൊച്ചി: (www.kvartha.com 10.11.2014) നിറ്റാ ജലാറ്റിന്റെ കൊച്ചിയിലുള്ള കോര്‍പറേറ്റ് ഓഫിസ് ഒരു സംഘം അക്രമികള്‍ അടിച്ചു തകര്‍ത്തു. കൊച്ചി പനമ്പള്ളി നഗറിലെ ഓഫീസ് തിങ്കളാഴ്ച രാവിലെ എട്ടര മണിയോടെ മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് സെക്യൂരിറ്റിക്കാരുടെ മൊഴി.

ഓഫീസിന്റെ ഗ്‌ളാസുകളും കമ്പ്യൂട്ടറുകളും സെക്യൂരിറ്റി മുറിയും മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. സ്ഥലത്തു നിന്ന് മാവോയിസ്റ്റ് ലഘുലേഖകള്‍ കണ്ടെടുത്തു. കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നിന്നൊഴുക്കുന്ന ജലം ചാലക്കുടിപ്പുഴയെ മലിനമാക്കുന്നതായുള്ള ആരോപണം ഉയര്‍ന്നിരുന്നു. മലിനജലം കുടിച്ചതിനെ തുടര്‍ന്ന് പുഴയിലെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നതായും പരായി ഉയര്‍ന്നിരുന്നു. ഇതിനെതിരെ വര്‍ഷങ്ങളായി  ജനകീയ സമരങ്ങള്‍ നടന്നുവരികയാണ്.

അക്രമ സമയത്ത് ജീവനക്കാരാരും തന്നെ ഓഫീസില്‍ എത്തിയിരുന്നില്ല. അക്രമം നടത്തിയവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹഹചര്യത്തില്‍ സമരക്കാരെയും സംശയിക്കുന്നവരുടെ ലിസ്റ്റില്‍ പെടുത്തിയിട്ടുണ്ടെന്ന് സൗത്ത് പോലീസ് പറഞ്ഞു.
നിറ്റാ ജലാറ്റിന്റെ കൊച്ചിയിലുള്ള കോര്‍പറേറ്റ് ഓഫിസ് അക്രമികള്‍ തകര്‍ത്തു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
3.69 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍
Keywords:  Nitta Gelatin's office in Kochi attacked, Police, Strike, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia