Book Release | നിഴല്‍ മാഗസിന്റെ ആദ്യ കവിതാ സമാഹാരമായ 'മഷി നനവുള്ള കടലാസു തുണ്ടുകള്‍' പ്രകാശനം ചെയ്തു

കൊല്ലം / ഇടുക്കി: (www.kvartha.com) നിഴല്‍ മാഗസിന്‍ പുറത്തിറക്കിയ ആദ്യ കവിതാ സമാഹാരമായ 'മഷി നനവുള്ള കടലാസു തുണ്ടുകള്‍' എന്ന പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരായ നിഥിന്‍ കുമാര്‍ ജെ പത്തനാപുരവും അലീശ മാഹിന്‍ തൊടുപുഴയുമാണ് പുസ്തകത്തിന്റെ എഡിറ്റര്‍മാര്‍. ഇരു ജില്ലകളിലായി നടന്ന പ്രകാശന ചടങ്ങുകളില്‍ കൊല്ലം ജില്ലയില്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗമായ ബെന്നി കക്കാടും ഇടുക്കി ജില്ലയില്‍ തൊടുപുഴ മുനിസിപല്‍ കൗണ്‍സിലറായ സനീഷ് ജോര്‍ജുമാണ് പ്രകാശനം നിര്‍വഹിച്ചത്.
   
Book Release | നിഴല്‍ മാഗസിന്റെ ആദ്യ കവിതാ സമാഹാരമായ 'മഷി നനവുള്ള കടലാസു തുണ്ടുകള്‍' പ്രകാശനം ചെയ്തു

തൊടുപുഴയിലെ പ്രകാശന ചടങ്ങില്‍ തൊടുപുഴ ഉപാസന കാവ്യ കഥാ വേദിയുടെ സെക്രടറിയും തൊടുപുഴ സാഹിത്യ വേദിയുടെ ജോയിന്റ് സെക്രടറിയുമായ രമാ പി നായരും, കൊല്ലം ജില്ലയിലെ പ്രകാശന ചടങ്ങില്‍ കെ എസ് സി സംസ്ഥാന ജെനറല്‍ സെക്രടറി സിജോ ഡാനിയേല്‍, യൂത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ആശിഖ് പള്ളിമുക്ക്, മാധ്യമ പ്രവര്‍ത്തകന്‍ പ്രദീപ് ഗുരുകുലം എന്നിവരും പങ്കെടുത്തു. സിനിമ താരവും എം എല്‍ എയുമായ ഗണേഷ് കുമാര്‍, എഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണന്‍, കവി കുരീപ്പുഴ ശ്രീകുമാര്‍, പിന്നണി ഗായകരായ കെ ജി മാര്‍ക്കോസ്, ഗണേഷ് സുന്ദരം, നടന്‍ നന്ദകിഷോര്‍ എന്നിവര്‍ സംസാരിച്ചു.
       
Book Release | നിഴല്‍ മാഗസിന്റെ ആദ്യ കവിതാ സമാഹാരമായ 'മഷി നനവുള്ള കടലാസു തുണ്ടുകള്‍' പ്രകാശനം ചെയ്തു

അക്ഷരങ്ങളോട് പ്രിയമുള്ള എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും കുട്ടികള്‍ക്കുമായി കവിതകളും കഥകളും ചിത്ര രചനകളുമുള്‍പെടെയുമായി തുടങ്ങിയ നിഴല്‍ ഓണ്‍ലൈന്‍ മാഗസിന്റെ യാത്രയുടെ ഒരു വര്‍ഷം പൂര്‍ത്തീകരിച്ച വേളയിലാണ് കവിതാ സമാഹാരം പുറത്തിറക്കിയത്. 1200 ലധികം രചനകള്‍ പല വിഭാഗങ്ങളിലായി നിഴല്‍ ഓണ്‍ലൈന്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
        
Book Release | നിഴല്‍ മാഗസിന്റെ ആദ്യ കവിതാ സമാഹാരമായ 'മഷി നനവുള്ള കടലാസു തുണ്ടുകള്‍' പ്രകാശനം ചെയ്തു

ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള അക്ഷരങ്ങളോട് ഇഷ്ടമുള്ള 75 പേരുടെ ചിന്തകളും കാഴ്ചപ്പാടുകളുമാണ് മഷി നനവുള്ള കടലാസു തുണ്ടുകളില്‍ കവിതകളായായിട്ടുള്ളത്. മൈത്രി പബ്ലികേഷന്‍സ് തിരുവനന്തപുരമാണ് പുസ്തകത്തിന്റെ പ്രസാധകര്‍. തുടര്‍ന്നും ധാരാളം എഴുത്തുകാരെ ഒരുമിച്ചു കൂട്ടി അടുത്ത പുസ്തകങ്ങളുടെ തയാറെടുപ്പിലാണ് നിഥിന്‍കുമാര്‍ ജെയും അലീശ മാഹിനും.
         
Book Release | നിഴല്‍ മാഗസിന്റെ ആദ്യ കവിതാ സമാഹാരമായ 'മഷി നനവുള്ള കടലാസു തുണ്ടുകള്‍' പ്രകാശനം ചെയ്തു
        
Book Release | നിഴല്‍ മാഗസിന്റെ ആദ്യ കവിതാ സമാഹാരമായ 'മഷി നനവുള്ള കടലാസു തുണ്ടുകള്‍' പ്രകാശനം ചെയ്തു

Keywords: Book Release, Poem, Nizhal Magazine, Kerala News, Malayalam News, Nizhal Magazine's first collection of poetry released.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia