CBI Inquiry | നവീൻ ബാബുവിൻ്റെ മരണത്തിൽ ഇനിയും സിബിഐ അന്വേഷണ സാധ്യതയെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി

 
NK Premachandran MP talks about Naveen Babu's death caset
NK Premachandran MP talks about Naveen Babu's death caset

Photo: Arranged

● സിബിഐ അന്വേഷണത്തിന്റെ സാധ്യതയെ കുറിച്ച് പ്രതികരിച്ചു
● ഹൈകോടതി, നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് നേരിട്ട് തളളിയില്ല
● പൊലീസ് അന്വേഷണത്തിന് തൃപ്തികരമായില്ലെങ്കിൽ, സിബിഐ അന്വേഷണം നടക്കാം

കണ്ണൂർ: (KVARTHA) എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പട്ട് നവീൻ ബാബുവിൻ്റെ ഭാര്യ നൽകിയ ഹർജി ഹൈകോടതി തളളിയതിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ എം പി. ഒരു പക്ഷേ ഹരജി തളളിയത് പൊലീസ് അന്വേഷണം നടക്കുന്നു എന്നതിൻ്റെ പശ്ചാത്തലത്തിലായിരിക്കുമെന്ന് ആർ എസ് പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കൂടിയായ എൻ കെ പ്രേമചന്ദ്രൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 

പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടാൽ സിബിഐ അന്വേഷണത്തിന് ഇനിയും സാധ്യതയുണ്ട്. പെരിയ ഇരട്ടക്കൊല കേസിലും ആദ്യഘട്ടത്തിൽ സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നില്ല. അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ കോടതിക്ക് ഇനിയും അവകാശമുണ്ട്. 

അത് കൊണ്ട് ഹരജി തള്ളിയ ഇപ്പോഴത്തെ വിധി ഒരിക്കലും നെഗറ്റീവല്ല. പൊലീസ് അന്വേഷണം തൃപ്തികരമാണോയെന്ന് കോടതി പരിശോധിക്കുമെന്നാണ് മനസ്സിലാക്കുന്നത്. ഇതിന് മുൻപും ആദ്യഘട്ടത്തിൽ സിബിഐ അന്വേഷണം വേണ്ടയെന്ന് പറഞ്ഞ കേസിൻ പിന്നീട് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സന്ദർഭമുണ്ടായിട്ടുണ്ടെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.

#NKPremachandran, #CBIInquiry, #NaveenBabu, #KeralaPolitics, #PoliceInvestigation, #RSP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia