സര്‍കാരിനേയോ നയങ്ങളേയോ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളൊന്നും പുസ്തകത്തില്‍ ഇല്ലെന്ന് വിലയിരുത്തല്‍; എം ശിവശങ്കറിനെതിരെ നടപടി വേണ്ടെന്ന് തീരുമാനം
Feb 7, 2022, 18:54 IST
തിരുവനന്തപുരം: (www.kvartha.com 07.02.2022) സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുസ്തകമെഴുതിയ മുന്‍ പ്രിന്‍സിപല്‍ സെക്രടറി എം ശിവശങ്കറിനെതിരെ തല്‍കാലം നടപടി വേണ്ടെന്ന തീരുമാനത്തില്‍ സര്‍കാര്‍. സര്‍കാരിനേയോ സര്‍കാര്‍ നയങ്ങളേയോ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളൊന്നും പുസ്തകത്തില്‍ ഇല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം.
എം ശിവശങ്കറിന്റെ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകത്തില്‍ കേന്ദ്രസര്‍കാര്‍ ഏജന്‍സികള്‍ക്കെതിരേയും മാധ്യമങ്ങള്‍ക്കെതിരേയുമാണ് പ്രധാനമായും വിമര്‍ശനം ഉയരുന്നത്. അതേസമയം, പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ ശിവശങ്കറിനെതിരേ ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നാല്‍ നടപടിയെക്കുറിച്ച് പുനരാലോചിക്കാമെന്നുള്ള നിലപാടിലാണ് സര്‍കാര്‍.
1968-ലെ ഓള്‍ ഇന്‍ഡ്യ സര്‍വീസ് റൂള്‍ അനുസരിച്ച് സര്‍വീസിലിരിക്കുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥന് സര്‍വീസിലിരിക്കുന്ന കാലയളവില്‍ പുസ്തകം എഴുതുന്നതിന് മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ല. എന്നാല്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എഴുതുന്ന പുസ്തകത്തില്‍ സര്‍കാരിന്റെ നയങ്ങളെയോ സര്‍കാരിനെയോ വിമര്‍ശിക്കുന്നുണ്ടെങ്കില്‍ നടപടി സ്വീകരിക്കാം.
ഇത് പ്രകാരമാണ് മുന്‍ ഡിജിപി ജേകബ് തോമസിന്റെ പുസ്തകം 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കേണ്ടിവന്നത്. അതേസമയം എം ശിവശങ്കറിന്റെ പുസ്തകത്തില്‍ സര്‍കാരിനെതിരേ വിമര്‍ശനമില്ലെന്നാണ് വിലയിരുത്തല്‍.
Keywords: No action against M Sivasankar for publishing Aswathamavu Verum Oru Aana Book, Thiruvananthapuram, News, Book, IAS Officer, Media, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.