നിഷാമിന് ജാമ്യമില്ല; കേസുകള്‍ ഒത്തുതീര്‍പ്പാക്കിയത് സ്വാധീനത്തിന്റെ തെളിവ്
Feb 19, 2015, 10:04 IST
തൃശ്ശൂര്‍: (www.kvartha.com 19/02/2015) പുഴയ്ക്കല്‍ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിവാദ വ്യവസായി മുഹമ്മദ് നിഷാമിന് ജാമ്യമില്ല. ഇയാള്‍ക്കെതിരെയുള്ള പല കേസുകളും ഒത്തുതീര്‍ത്തത് പ്രതിക്ക് സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയും എന്നതിന്റെ തെളിവാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിനടപടി. നിഷാമിനെതിരായ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് സ്ഥാപിക്കുന്നതിനായി പഴുതടച്ച അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പോലീസ് നടപടി തുടങ്ങി്.
കേസില്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് നിഷാം നല്‍കിയ അപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ ഇയാളുടെ പേരില്‍ 12 കേസുകള്‍ നിലവിലുണ്ടെന്നും ജാമ്യം നല്‍കിയാല്‍ പ്രതി അന്വേഷണത്തെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, നിഷാം അത്ര കുഴപ്പക്കാരനല്ലെന്നും ഇതില്‍ നാലുകേസുകള്‍ ഒത്തുതീര്‍പ്പായിട്ടുണ്ടെന്നും പ്രതിഭാഗം മറുവാദമുന്നയിച്ചു. അപ്പോഴാണ് കേസുകള്‍ ഒത്തുതീര്‍ന്നത് പ്രതിക്ക് സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയും എന്നതിന് തെളിവാണെന്ന പരാമര്‍ശം ജില്ലാ സെഷന്‍സ് ജഡ്ജ് സുധീന്ദ്രകുമാര്‍ നടത്തിയത്.
സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമുള്ളയാളാണ് പ്രതിയെന്ന് രേഖകളില്‍നിന്നും സമര്‍പ്പിക്കപ്പെട്ട വിവരണങ്ങളില്‍നിന്നും വ്യക്തമാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. രണേന്ദ്രനാഥ് ഹാജരായി.
ചന്ദ്രബോസിന്റെ കൊലപാതകക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമം അധികൃതര്‍ ആരംഭിച്ചുകഴിഞ്ഞു. വധശിക്ഷവരെ ലഭിക്കാവുന്ന വകുപ്പുകളും തെളിവുകളും ശോഭാസിറ്റിയിലെ സി.സി.ടി.വി. ദൃശ്യങ്ങളും ദൃക്‌സാക്ഷികളും എല്ലാമടങ്ങുന്ന പഴുതടച്ച റിപ്പോര്‍ട്ടാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ നിഷാമിനെതിരെ ഹാജരാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
പത്തൊമ്പത് ദിവസം ചികിത്സയില്‍ കഴിഞ്ഞിട്ടും ചന്ദ്രബോസിന്റെ മൊഴിയെടുക്കാത്തത് വിവാദമായതിനെത്തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പേരാമംഗലം സി.ഐ. ബിജുകുമാറിനെതിരെ കേസെടുക്കാന്‍ ഉപ ലോകായുക്ത ഉത്തരവിട്ടു. മൊഴിയെടുക്കുന്നതില്‍ വീഴ്ചവരുത്തിയ സി.ഐ.ക്കെതിരെ ഉപ ലോകായുക്ത കെ.പി. ബാലചന്ദ്രന്‍ സ്വമേധയാ കേസ് എടുക്കുകയായിരുന്നു. ചന്ദ്രബോസിനെ ചികിത്സിച്ച ഡോക്ടര്‍മാരില്‍നിന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ബുധനാഴ്ച മൊഴിയെടുത്തു. എന്നാല്‍, സംസാരിക്കാവുന്ന സ്ഥിതിയിലായിരുന്നില്ല ചന്ദ്രബോസെന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയതായാണ് സൂചന. ചന്ദ്രബോസിന്റെ മൊഴി രേഖപ്പെടുത്താത്തത് കേസന്വേഷണത്തെ ബാധിക്കില്ലെന്ന് പോലീസും നിയമവിദഗ്ധരും അഭിപ്രായപ്പെട്ടു.
സെക്യൂരിറ്റി ജീവനക്കാരന്‍ ആക്രമിക്കപ്പെടുമ്പോള്‍ നിഷാമിനൊപ്പമുണ്ടായിരുന്ന ഭാര്യ അമലിനെതിരെയും അന്വേഷണം ഉണ്ടാകുമെന്ന് പോലീസ് സൂചന നല്‍കി. സംഭവം നടന്ന് 20 ദിവസം കഴിഞ്ഞിട്ടും ഇവരെ ചോദ്യംചെയ്യാന്‍ പോലും പോലീസിന് സാധിച്ചിട്ടില്ല. ചന്ദ്രബോസിനെ വാഹനമിടിച്ചുവീഴ്ത്തിയശേഷം ഭാര്യ കൊണ്ടുവന്ന കാറിലാണ് ചന്ദ്രബോസിനെയും കൊണ്ട് ഇവര്‍ സ്വന്തം ഫ്‌ലാറ്റിലേക്ക് പോയത്. അവിടെവച്ചും മര്‍ദ്ദനം തുടര്‍ന്നു. തോക്ക് കൊണ്ടുവരാന്‍ ഭാര്യയോട് നിഷാം ആവശ്യപ്പെട്ടതായും മൊഴിയുണ്ടായിരുന്നു. നിഷാമിനെതിരെ 'കാപ്പ' നിയമപ്രകാരം കേസെടുക്കുമെന്നാണ് സൂചന.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Nisam, Thrishur, Hospital, Treatment, Police, Doctor, Arrest, Wife, Court, Bail, Case, Report, Witness, Security , Shobha city.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.