Kerala Sabha | കേന്ദ്രത്തിന്റെ അനുമതി ലഭിച്ചില്ല; ലോക കേരള സഭയുടെ സഊദി സമ്മേളനം അനിശ്ചിത്വത്തില്‍
Oct 8, 2023, 07:58 IST
തിരുവനന്തപുരം: (KVARTHA) ലോക കേരള സഭയുടെ സഊദി അറേബ്യയില്‍ നടക്കാനിരിക്കുന്ന മേഖലാ സമ്മേളനം മാറ്റി വെയ്ക്കും. മുഖ്യമന്ത്രി ഉള്‍പെടെയുള്ളവര്‍ക്ക് വിദേശയാത്രക്ക് ഇതുവരെ കേന്ദ്ര അനുമതി ലഭിക്കാത്തതാണ് സമ്മേളനം അനിശ്ചിത്വത്തിലാവാനുള്ള കാരണം. ഈ മാസം 19, 20, 21 തിയതികളിലായാണ് മൂന്ന് ദിവസം നീളുന്ന സമ്മേളനം നിശ്ചയിച്ചിരുന്നത്.
ഒക്ടോബര്‍ 14 മുതല്‍ 22 വരെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വിദേശ സന്ദര്‍ശന അനുമതി തേടിക്കൊണ്ടുള്ള കത്ത് കേന്ദ്ര സര്‍കാരിന് നല്‍കിയിട്ട് ആഴ്ചകളായെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നാണ് വിവരം. 19 മുതല്‍ 21 വരെ സഊദി അറേബ്യയിലെ റിയാദ്, ജിദ്ദ, ദമാം എന്നീ നഗരങ്ങളിലാണ് ലോകകേരള സഭയുടെ റീജണല്‍ സമ്മേളനങ്ങള്‍ നടക്കേണ്ടത്. കേന്ദ്ര അനുമതി ലഭിക്കുമോ ഇല്ലയോ എന്ന് ഇതുവരെ വ്യക്തമല്ല.
ലോക കേരളാസഭയുടെ ലന്‍ഡന്‍ സമ്മേളനത്തില്‍ തന്നെ സഊദി അറേബ്യയിലെ മേഖലാ സമ്മേളനവും പ്രഖ്യാപിച്ചിരുന്നു. ജിദ്ദയിലും റിയാദിലും ദമാമിലുമായി നടത്താനിരുന്ന സമ്മേളനത്തിന്റെ യാത്രയ്ക്കും പ്രചാരണത്തിനുമായി സംസ്ഥാന സര്‍കാര്‍ 2 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുക്കേണ്ട മുഖ്യമന്ത്രി ഉള്‍പെടെയുള്ളവര്‍ക്ക് കേന്ദ്രം ഇതുവരെ വിദേശയാത്രയ്ക്ക് അനുമതി നല്‍കിയിട്ടില്ല. ഇതാണ് അനിശ്ചിതത്വത്തിന് കാരണം.
രാഷ്ട്രീയാനുമതി നല്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചശേഷം സഊദിയിലെ മേഖലാസമ്മേളത്തിന്റെ പുതുക്കിയ തീയതി പ്രഖ്യാപിക്കും. മെയ് മാസത്തില്‍ യുഎഇയിലെ അബൂദബിയില്‍ നടന്ന നിക്ഷേപസംഗമത്തില്‍ പങ്കെടുക്കുന്നതിനും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കേന്ദ്രം അനുമതി നല്‍കിയിരുന്നില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.