ചാരക്കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല; സര്‍ക്കാര്‍ ഉറച്ചുതന്നെ
Nov 18, 2014, 13:59 IST
തിരുവനന്തപുരം:(www.kvartha.com 18.11.2014) ചാരക്കേസില്‍ കുറ്റവിമുക്തനായ പ്രതി നമ്പി നാരായണന്റെ ഹര്‍ജിയിലെ വിധി പരിഗണിച്ച് മൂന്ന് മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കില്ല. ഇക്കാര്യത്തില്‍ ഉറച്ച നിലപാടിലാണ് സര്‍ക്കാരെന്നും ഹൈക്കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന് നല്‍കുമെന്നുമാണ് സൂചന.
കഴിഞ്ഞ മാസം 20നു സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധി മൂന്നു മാസത്തിനുള്ളില്‍ നടപ്പാക്കാനാണ് നിര്‍ദേശം. ഇതുപ്രകാരം സര്‍ക്കാരിന് ജനുവരി 20 വരെ സമയമുണ്ട്. അപ്പോഴേക്കും സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പോരാട്ടത്തിന്റെ അടുത്ത ഘട്ടം തുടങ്ങുമെന്നാണ് ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞനായ നമ്പി നാരായണന് മാധ്യമങ്ങളോടു പറഞ്ഞത്. അതേസമയം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ സംസ്ഥാന സര്‍ക്കാരോ പ്രതികരിച്ചിട്ടില്ല.
ഐഎസ്ആര്‍ഒ ചാരക്കേസ് നടക്കുന്ന കാലത്ത് ക്രൈം ബ്രാഞ്ച് ഡിഐജിയായിരുന്ന പ്രത്യേക അന്വേഷണ സംഘത്തലവന് സിബി മാത്യൂസ്, അന്ന് ഡിവൈഎസ്പിയായിരുന്ന കെ കെ ജോഷ്വാ, സിഐ ആയിരുന്ന എസ് വിജയന് എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. മൂന്നു പേരും സര്‍വീസില്‍ നിന്നു വിരമിച്ചതിനാല്‍ വകുപ്പുതല നടപടി സാധിക്കില്ല. എന്നാല്‍ നിയമപരമായ നടപടി വേണമെന്നാണ് ആവശ്യം. സിബി മാത്യൂസ് ഇപ്പോള്‍ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറാണ്.
ഇവര്‍ക്കെതിരെ നടപടി വേണമെന്ന് ചാരക്കേസ് വസാനിപ്പിച്ച 1996 മേയില്‍തന്നെ സിബിഐ സര്‍ക്കാരിനോട് ആവശ്യപ്പെ'ിരുന്നു. പിന്നീട് ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇക്കാര്യം നിര്‍ദേശിച്ചു. എന്നാല്‍ അതിനെതിരേ സര്‍ക്കാര്‍ നല്കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി നടപടി വേണ്ട എന്നായിരുന്നു. പക്ഷേ, മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശിച്ച ഇടക്കാല നഷ്ടപരിഹാരമായ 10 ലക്ഷം രൂപ നമ്പി നാരായണന് നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു. പണം നല്കുകകയും ചെയ്തു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഇല്ല വ്യക്തമാക്കി 2011 ജൂണ്‍ 29ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയും ചെയ്തു. മനുഷ്യാവകാശ കമ്മീഷനില്‍ നമ്പി നാരായണന് നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ ഒരു കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. അന്തിമ വിധി വന്നിട്ടില്ല.
തന്റെ ഔദ്യോഗിക ജീവിതം മാത്രമല്ല ജീവിത ഗതി ആകെത്തന്നെ തിരിച്ചുവി' കേസാണിതെന്നും സമ്പാദ്യം, അന്തസ്, ആത്മാഭിമാനം, അക്കാദമികമായ അധ്വാന ഫലങ്ങള്‍ തുടങ്ങിയതെല്ലാം പോലീസ് നശിപ്പിച്ചു എന്നും നമ്പി നാരായണന് ആരോപിക്കുതായി വിധിയില്‍ പറയുന്നു. ഇല്ലാത്ത കേസുണ്ടാക്കി പീഡിപ്പിച്ചു ജീവിതം നശിപ്പിക്കാന്‍ നേതൃത്വം നല്‍കിയത് ഈ മൂന്ന് ഉദ്യോഗസ്ഥരും ഇന്റലിജന്‍സ് ബ്യൂറോ(ഐബി)യും ആണെ് നമ്പി നാരായണന് ആരോപിക്കുന്നു. എന്നാല്‍ സര്‍വീസില്‍ നിന്നു പിരിഞ്ഞവരായാലും അവര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ പേരില്‍ നടപടി സ്വീകരിക്കുന്നത് ശരിയായ കീഴ്വഴക്കമല്ല എന്നാണു സര്‍ക്കാര്‍ നിലപാട്. ഇത് കോടതിയെ അറിയിച്ചായിരിക്കും റിവ്യൂ ഹര്‍ജി നല്‍കുക.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Thiruvananthapuram, Kerala, Accused, Goverment, ISRO, Media, Police, Case, Molestation, No change in Kerala Govt.stand on ISRO case

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.