കാസര്‍കോട്: സംസ്ഥാനത്തെ ബസുകളിലും ചരക്കുവാഹനങ്ങളിലും വേഗപ്പൂട്ട് സ്ഥാപിക്കാന്‍ സമയപരിധി ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി. വേഗപ്പൂട്ട് സമയപരിധി നീട്ടിയില്ലെങ്കില്‍ സമരവുമായി മുന്നോട്ട്‌പോകുമെന്ന് ബസുടമകള്‍ വ്യക്തമാക്കിയതിനെകുറിച്ച് ചോദിച്ചപ്പോഴാണ് ആര്യാടന്‍ വേഗപ്പൂട്ട് സ്ഥാപിക്കാന്‍ സമയപരിധി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയത്.
ബുധനാഴ്ച മുതല്‍ വേഗപ്പൂട്ട് പരിശോധന കര്‍ശനമാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അറിയിച്ചിട്ടുണ്ട്. വേഗപ്പൂട്ടിന് സമയം നീട്ടിക്കൊടുക്കാന്‍ ഇതിന് മുമ്പും തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
തൃശ്ശൂരില്‍ നടന്ന ഗതാഗത വകുപ്പിന്റെ അദാലത്തിലാണ് വേഗപ്പൂട്ട് സ്ഥാപിക്കാനുള്ള സമയം നീട്ടണമെന്ന ആവശ്യം ബസുടമകള്‍ ഉന്നയിച്ചത്. വേഗപ്പൂട്ട് മുമ്പ് തന്നെ നടപ്പാക്കിയ സാഹചര്യത്തില്‍ സമയം നീട്ടിക്കൊടുക്കാനുള്ള ആവശ്യം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്‍ തള്ളിക്കളഞ്ഞിരുന്നു. വേഗപ്പൂട്ടില്‍ സീല്‍ പതിക്കുന്നതിനുള്ള നടപടികള്‍ ആര്‍.ടി.ഒമാര്‍ ആരംഭിച്ചിട്ടുണ്ട്. വ്യാജ വേഗപ്പൂട്ട് ഘടിപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചിരുന്നു.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ നടപടി കര്‍ശനമാക്കുന്നതിനിടയിലാണ് ഇതിനായി സമയപരിധി നീട്ടി നല്‍കിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്. ഇതോടെ വേഗപ്പൂട്ട് ഘടിപ്പിക്കാത്തവര്‍ക്കെതിരെ നിയമനടപടി ഉണ്ടാകുമെന്ന് ഉറപ്പായി. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ആര്യാടന്‍.
Also read:
മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കാന്‍ വാശിപിടിക്കുന്നത് ചില മതപണ്ഡിതര്‍: ആര്യാടന്‍
Keywords: Aryadan Muhammad, Press meet, Kasaragod, Kerala, Vehicles, Speed Governor, Rishiraj Singh, Checking, RTO, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.