Arif Mohammad Khan | 'വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞു, കൂടുതല്‍ പ്രതികരിക്കാനില്ല, തീരുമാനം സര്‍കാരിന്റെ സ്വാതന്ത്ര്യം'; കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെ പരിഹാസവുമായി കേരളാ ഗവര്‍ണര്‍

 



തിരുവനന്തപുരം: (www.kvartha.com) കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റിയ വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും തീരുമാനം സര്‍കാരിന്റെ സ്വാതന്ത്ര്യമാണെന്നും അത് നിയമപരമാണോ എന്നതില്‍ പ്രതികരിക്കാനില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

അതേസമയം 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ സൂചിപ്പിച്ചു. സര്‍കാര്‍, തന്നെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ വിധികര്‍ത്താവാകാനില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. 

Arif Mohammad Khan | 'വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞു, കൂടുതല്‍ പ്രതികരിക്കാനില്ല, തീരുമാനം സര്‍കാരിന്റെ സ്വാതന്ത്ര്യം'; കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെ പരിഹാസവുമായി കേരളാ ഗവര്‍ണര്‍


ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് ശനിയാഴ്ച സര്‍കാര്‍ രാജ്ഭവന് കൈമാറിയിരുന്നു. ശനിയാഴ്ച ഗവര്‍ണര്‍ കൊച്ചിയിലേക്ക് തിരിച്ചതിനു പിന്നാലെ രാവിലെ 11നാണ് ഓര്‍ഡിനന്‍സ് രാജ്ഭവനിലെത്തിച്ചത്.

ഗവര്‍ണര്‍- സര്‍കാര്‍ പോര് രൂക്ഷമാകുന്നതിന്റെ ഭാഗമായി ഒന്‍പത് സര്‍വകലാശാല വിസിമാരോട് ആരിഫ് മുഹമ്മദ് ഖാന്‍ രാജി ആവശ്യപ്പെട്ടിരുന്നു. ഈ വിഷയം നിലവില്‍ ഹൈകോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ ഇതിന് സര്‍കാരിന്റെ ഭാഗത്ത് നിന്നുള്ള പ്രത്യാക്രമണം എന്ന് നിലയിലാണ് ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.

Keywords: News,Kerala,State,Thiruvananthapuram,Governor,Government,Top-Headlines,Trending, Politics,party, No comments on govt action says governor Arif Mohammad Khan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia