വിഎസിന്റെ വിവാദ പ്രസ്താവനകള്‍ അവഗണിക്കാന്‍ ധാരണ

 


വിഎസിന്റെ വിവാദ പ്രസ്താവനകള്‍ അവഗണിക്കാന്‍ ധാരണ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പിണറായി വിജയനെതിരെ ആഞ്ഞടിച്ച വിഎസിന്റെ വിവാദ പ്രസ്താവനകളെ അവഗണിക്കാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ ധാരണയായി. വിഎസിനെതിരായ അച്ചടക്ക നടപടി പരമാവധി നീട്ടിക്കൊണ്ടുപോകാനും ധാരണയായിട്ടുണ്ട്. വിഎസ് സ്വയം പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകുന്നെങ്കില്‍ പോകട്ടെ എന്നാണ്‌ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്. പാര്‍ട്ടിക്കുള്ളില്‍ ഔദ്യോഗീക പക്ഷത്തിന്‌ ഭൂരിപക്ഷമുണ്ടെങ്കിലും വിഎസിനെ അനുകൂലിക്കുന്ന വലിയൊരു വിഭാഗം പ്രവര്‍ത്തകരാണ്‌ പാര്‍ട്ടിക്കുള്ളില്‍ ഉള്ളത്. വിഎസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചാല്‍ ഈ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുകയോ നിഷ്‌ക്രിയരാവുകയോ ചെയ്യാന്‍ സാധ്യത ഏറേയാണെന്നും നേതൃത്വം വിലയിരുത്തുന്നു. മുതിര്‍ന്ന നേതാവ് എന്ന പരിഗണന നല്‍കി വിഎസ്സിനെ മാറ്റിനിര്‍ത്താനുള്ള നീക്കമാണ്‌ ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത്.

Keywords:  V.S.Achuthanandan, Thiruvananthapuram, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia