മാണിക്കെതിരെയുള്ള കോഴ ആരോപണത്തിന് തെളിവില്ലെന്ന് അന്വേഷണ റിപോര്‍ട്ട്
Nov 19, 2014, 10:28 IST
കൊച്ചി: (www.kvartha.com 19.11.2014) ധനകാര്യമന്ത്രി കെ എം മാണിക്ക് ഒരു കോടി രൂപ നല്‍കിയെന്ന ബാര്‍ കൗണ്‍സില്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശിന്റെ ആരോപണത്തെ കുറിച്ച് വിജിലന്‍സ് നടത്തിയ അന്വേഷണ പുരോഗതിയുടെ റിപോര്‍ട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ചു. മാണിക്കെതിരെയുള്ള കോഴ ആരോപണത്തിന് തെളിവില്ലെന്നാണ് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നത്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഹൈകോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചു.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അടക്കമുള്ള 19 സാക്ഷികളുടെ മൊഴിയാണ് റിപോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതുവരെ ചോദ്യം ചെയ്ത സാക്ഷികളില്‍ നിന്നും സാമ്പത്തിക ഇടപാടുകള്‍ നടന്നു എന്നുള്ളതിന് തെളിവില്ലെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കേസില്‍ ഇനി 13 സാക്ഷികളെ കൂടി അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാനുണ്ട്. ഇവര്‍ക്ക് വിജിലന്‍സിനു മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശ് ആരോപണത്തില്‍ നിന്നു പിന്നോട്ടു പോയതായി എ.ജി കോടതിയെ അറിയിച്ചു. വിശദമായ വാദം കേള്‍ക്കാനായി ഹരജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി.

Keywords: Kochi, Allegation, Report, Vigilance case, Notice, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.