ശ്രീധരന്‍നായര്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയതായുള്ള റിപോര്‍ട്ടില്‍ കഴമ്പില്ല: ADGP

 


കൊച്ചി: സോളാര്‍ കേസില്‍ ശ്രീധരന്‍നായര്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി  നല്‍കിയതായുള്ള റിപോര്‍ട്ടില്‍ കഴമ്പില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ എ.ഡി.ജി.പി ഹേമചന്ദ്രന്‍ അറിയിച്ചു. ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തിലാണ് എ.ഡി.ജി.പി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീം രാജിനും പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ജിക്കുമോനും സോളാര്‍ കേസുമായി ബന്ധപ്പെട്ട  ഇടപാടുകളില്‍  പങ്കില്ലെന്നും എ.ഡി.ജി.പി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കോന്നി കോടതിയില്‍ നല്‍കിയിട്ടുള്ള  മൊഴിയിലാണ് ശ്രീധരന്‍നായര്‍ മുഖ്യമന്ത്രിയെ കണ്ടതായി പറയുന്നതെന്നും സത്യവാങ്മൂലത്തില്‍
 ശ്രീധരന്‍നായര്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി  നല്‍കിയതായുള്ള റിപോര്‍ട്ടില്‍ കഴമ്പില്ല: ADGP
എ.ഡി.ജി.പി ഹേമചന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം വ്യക്തമായ തെളിവില്ലാത്തതിനാലാണ് സലീംരാജിനേയും  ജിക്കുമോനേയും കേസില്‍ ഉള്‍പെടുത്താത്തതെന്നും എ.ഡി.ജി.പി വെളിപ്പെടുത്തി.  മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഘടിപ്പിച്ച  സി.സി.ടി.വി ക്യാമറയില്‍  ശ്രീധരന്‍നായര്‍ മുഖ്യമന്ത്രിയെ കാണാന്‍ വന്ന ദിവസത്തെ ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ സിസിടിവി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്‌ക് പത്തനംതിട്ട കോടതിയില്‍ നല്‍കിയിട്ടുണ്ടെന്നും എഡിജിപി ഹേമചന്ദ്രന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.

Also Read:  
കാറ്റില്‍ ഓടിട്ടവീട് നിലംപൊത്തി; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

Keywords:  Kochi, Chief Minister, Oommen Chandy, Report, Court, Office, Kerala,  Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia