എസ്.എ.ടി ആശുപത്രിയില്‍ ശുചീകരണത്തൊഴിലാളികള്‍ക്ക് ശമ്പളം നല്കാന് പണമില്ല
Sep 24, 2013, 09:12 IST
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയില്‍ ശുചീകരണത്തൊഴിലാളികള്‍ക്ക് ശമ്പളം നല്കാന് ആശുപത്രി വികസനസമിതിയുടെ ഫണ്ടില്‍ പണമില്ല. ആശുപത്രിയില്‍ ലഭിക്കുന്ന പ്രധാന വരുമാനമാര്‍ഗങ്ങള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റല്‍ ഹെല്‍ത്ത് എജ്യുക്കേഷന്‍ സൊസൈറ്റി കയ്യടക്കുകയാണ്. പാര്‍ക്കിങ് ഫീസും ഇ.സി.ജി ഫീസും മാത്രമാണ് എച്ച്.ഡി.എസിന് ലഭിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
ആശുപത്രി വികസനസമിതിക്ക് പാര്‍ക്കിങ് ഫീസ്, ഇ.സി.ജി ഫീസ് എന്നീ ഇനങ്ങളില്‍ പ്രതിമാസം ശരാശരി 1,10,000 രൂപയാണ് വരുമാനം ലഭിക്കുന്നത്. ഇങ്ങനെ കിട്ടുന്ന പണത്തില്‍ 50,000 രൂപയോളം മാലിന്യ നിര്‍മാര്‍ജനത്തിനു വേണ്ടി ചെലവഴിക്കുന്നു. ശുചീകരണതൊഴിലാളികളടക്കം എച്ച്.ഡി.എസിന് കീഴിലുള്ള 46 ജീവനക്കാര്‍ക്ക് ശമ്പളയിനത്തില്‍ 7,65,200 രൂപ നല്‍കേണ്ടതുണ്ട്.
എന്നാല്‍ വികസന സമിതിക്ക് ആകെ ലഭിക്കുന്നത് 1,10,000 രൂപ മാത്രമാണ്. ബാക്കിയുള്ള ഏഴ് ലക്ഷത്തോളം രൂപ ആര്.എസ്.ബി.വൈ ഫണ്ടില്‍ നിന്ന് വകമാറ്റിയെടുക്കുകയാണ് ചെയ്യുന്നതെന്നാണ് എച്ച്.ഡി.എസിന്റെ മിനിറ്റ്സില്‍ വ്യക്തമാക്കുന്നത് .ഫണ്ടില്ലാത്തതിനാല്‍ തൊഴിലാളികള്‍ക്ക് മിനിമം വേതനം പോലും നല്കാന് സമിതിക്ക് കഴിയുന്നില്ല.
വികസനസമിതി കടംവാങ്ങി തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോഴും കാന്റീന്, മെഡിക്കല്‍ഷോപ്പ്, ലാബ്, കോഫി ഷോപ്പ് എന്നിവയുടെ നിയന്ത്രണമുള്ള ഹോസ്പിറ്റല്‍ ഹെല്‍ത്ത് എഡ്യുക്കേഷന്‍ സൊസൈറ്റിക്ക് ലക്ഷങ്ങളാണ് മാസവരുമാനം ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിപ്പിക്കുന്ന എഡ്യൂക്കേഷന്‍ സൊസൈറ്റി എച്ച് .ഡി.എസില്‍ ലയിപ്പിക്കണമെന്നുള്ള ആവശ്യം ശക്തമായിരിക്കുകയാണ്.
Also Read:
മണല്‍, ചെങ്കല്‍ മേഖലകളിലെ സ്തംഭനാവസ്ഥ പരിഹരിക്കണം: സിഐടിയു
Keywords: S.A.T hospital, Found, Parking fees, Society, Salary, Thiruvananthapuram, Government-employees, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.