ഓടുന്ന തീവണ്ടികളില്‍ ഉപഗ്രഹസംവിധാനത്തിലൂടെ അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാനുള്ള പദ്ധതി റെയില്‍വേ ഉപേക്ഷിച്ചു.

 


തൃശൂര്‍: (www.kvartha.com 14.08.2021) ഓടുന്ന തീവണ്ടികളില്‍ ഉപഗ്രഹസംവിധാനത്തിലൂടെ അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാനുള്ള പദ്ധതി അമിതച്ചെലവ് കാരണം ഉപേക്ഷിച്ച് റെയില്‍വേ. ദീര്‍ഘ വീക്ഷണമില്ലാതെയും പരിമിതി മനസിലാക്കാതെയും നടത്തിയ പ്രഖ്യാപനമാണ് ഉപേക്ഷിച്ചത്. പദ്ധതി യാഥാര്‍ഥ്യമായിരുന്നുവെങ്കില്‍ യാത്രക്കാര്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സൗജന്യമായി ലഭിക്കുമായിരുന്നു.
  
ഓടുന്ന തീവണ്ടികളില്‍ ഉപഗ്രഹസംവിധാനത്തിലൂടെ അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാനുള്ള പദ്ധതി റെയില്‍വേ ഉപേക്ഷിച്ചു.

2019-ലെ ബജറ്റില്‍ അന്നത്തെ റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് പദ്ധതി അവതരിപ്പിച്ചത്. എന്നാല്‍ ന്യൂഡെല്‍ഹി - ഹൗറ രാജധാനി എക്‌സ്പ്രസിയല്‍ നടത്തിയ പരീക്ഷണ ഓട്ടത്തിലാണ് ഇതിന് വലിയ സാമ്പത്തിക ചിലവ് ഉണ്ടാകുമെന്ന കാര്യം തിരിച്ചറിഞ്ഞത്

ന്യൂഡെല്‍ഹി - ഹൗറ രാജധാനിയില്‍ ഇത് പരീക്ഷിച്ചപ്പോള്‍ ദുര്‍ബലമായ സിഗ്‌നലാണ് യാത്രക്കാരുടെ ഫോണുകളില്‍ കിട്ടിയത്. 10 എം ബി പി എസ് സ്പീഡ് മാത്രമുള്ള ഡേറ്റയായിരുന്നു അത്. രാജ്യത്തിന്റെ ഉപഗ്രഹങ്ങളിലെ ട്രാന്‍സ്‌പോന്‍ഡറുകളില്‍ നിന്ന് ടവറുകള്‍ വഴിയല്ലാതെ നേരിട്ട് സിഗ്‌നലുകള്‍ ഓടുന്ന വണ്ടിയില്‍ എത്തിക്കുന്ന രീതിയാണിത്.

കേരളത്തിന്റെ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയായ കെ - റെയിലിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഈ സംവിധാനം ഉപയോഗപ്പെടുത്താമെന്ന നിര്‍ദേശം ടെലികോം രംഗത്തുള്ളവര്‍ ചൂണ്ടികാട്ടുന്നു.

Keywords:  News, Kerala, Thrissur, Internet, Travel, Train, Railway, India, Indian Railway, Cancelled, Budget, Minister, Cash, New Delhi, Examination, No internet facility while travelling! Indian Railways drops its project to provide WiFi service in trains.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia