തിരുവനന്തപുരം: ഈ ഓണക്കാലത്തു സംസ്ഥാനത്ത് പാല്‍ ക്ഷാമമുണ്ടാകില്ലെന്നു മില്‍മ. ഇതിനായി ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് അധികമായി പാല്‍ സംഭരിച്ചു തുടങ്ങിയെന്നും ആഭ്യന്തര സംഭരണ കേന്ദ്രങ്ങളില്‍ നിന്നും പാല്‍ ശേഖരിക്കുന്നതിനു പുറമെയാണിതെന്നും മില്‍മ വ്യക്തമാക്കി.
കര്‍ണാടകയിലെ അഞ്ചും ആന്ധ്രയിലെ രണ്ടും തമിഴ്‌നാട്ടിലെ ഒരു ഡയറികളില്‍ നിന്നുമാണു പാല്‍ സംഭരിക്കുന്നത്. 50 കോടിയുടെ വില്‍പ്പന പ്രതീക്ഷിക്കുന്നു. ഓണക്കാലത്തു 90 ലക്ഷം ലിറ്ററിന്റെ അധിക ഉപഭോഗമാണു ഉണ്ടാവുക. ഇത്തവണ പാല്‍പ്പൊടി ആവശ്യമായി വരില്ലെന്നു ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ് പറഞ്ഞു.
SUMMARY: No Milk shortage of Onam: Milma
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.